ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് പറിച്ചുനടാന്‍ യോഗി; വിമര്‍ശനവുമായി ശിവസേന
ഹിന്ദി സിനിമാ രംഗമായ ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് പറിച്ച് നടാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതുമായി ബന്ധപ്പെട്ട് മുംബൈയില്‍ ചലച്ചിത്ര താരങ്ങളും നിര്‍മ്മാതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തുന്നു. നോയിഡയില്‍ നിര്‍ദ്ദിഷ്ട ചിത്രനഗരി ഫിലിം സിറ്റിയുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച.
ചലച്ചിത്ര നിര്‍മ്മാണത്തിന് സര്‍ക്കാര്‍ നല്‍കുന്ന സബ് സിഡികളെക്കുറിച്ച് യോഗി സിനിമാ മേഖലയിലുള്ളവരുമായി വിശദീകരിച്ചു. മുംബൈ സന്ദര്‍ശന വേളയിലാണ് യോഗി ബോളിവുഡിനെ വശത്താക്കാന്‍ ശ്രമം ആരംഭിച്ചത്.
യോഗിയുടെ നീക്കങ്ങള്‍ക്ക് വിമര്‍ശനവുമായി ശിവസേന രംഗത്തെത്തി. മുംബൈയില്‍ നിന്ന് ഫിലിംസിറ്റിയെ മറ്റൊരിടത്തേക്ക് മാറ്റാന്‍ എളുപ്പമാകില്ലെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.
...