Saturday, December 21
BREAKING NEWS


Tag: BJP

സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു
India, Latest news

സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു

തെലുങ്ക് സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നു..കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഇതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്. പിന്നാലെ ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ...
വിശ്വസ്തത ഉടൻ മാറ്റാൻ വിജയ ശാന്തി?കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക്
India, Latest news

വിശ്വസ്തത ഉടൻ മാറ്റാൻ വിജയ ശാന്തി?കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക്

തെലുങ്ക് സിനിമാതാരം വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് ബിജെപിയില്‍ ചേരാന്‍ തീരുമാനമായി. കഴിഞ്ഞ ദിവസമായിരുന്നു ഹൈദരാബാദ് മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് ഫലം വന്നത്. ഇതിന് പിന്നാലെയാണ് വിജയശാന്തി കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചത്.പിന്നാലെ ബിജെപിയിലേക്ക് ചേരാന്‍ തീരുമാനിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച അവർ ബി.ജെ.പിയില്‍ ചേരുമെന്നാണ്​ വിവരം. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബി.ജെ.പി. അംഗത്വം സ്വീകരിക്കുകയെന്ന്​ ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ്​ ഇത്​ റിപ്പോര്‍ട്ട് ചെയ്​തത്​. ഇതിനു മുന്‍പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും. തെലങ്കാന ബി.ജെ.പി. അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിക്ക് തിരിച്ചിട്ടുണ്ട്. ഒക്ടോബറില്‍ നടി ഖുഷ്ബു...
‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ബി.ജെ.പിയ്ക്ക് വേണ്ടി കൃഷ്ണകുമാര്‍
Election, Thiruvananthapuram

‘നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും’ബി.ജെ.പിയ്ക്ക് വേണ്ടി കൃഷ്ണകുമാര്‍

സംസ്ഥാനത്തെ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്‍ പുതിയ ചുവടുവെയ്പ്പുമായി ബിജെപി. നടന്‍ കൃഷ്‌ണകുമാറിനെ കളത്തിലിറക്കിയാണ് ഈ തവണ ബി.ജെ.പിയുടെ കരുനീക്കം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഇത്തവണ ആര് പിടിക്കും എന്ന പോരാട്ടത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. തിരുവനന്തപുരത്ത് ബി.ജെ.പി പരിപാടികളില്‍ വലിയ ഓളം സൃഷ്‌ടിക്കാന്‍ കൃഷ്‌ണകുമാറിന് സാധിക്കുന്നുണ്ട്. സിനിമാ താരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിയും തലസ്ഥാനത്തെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളില്‍ സ്ഥിരം സാന്നിദ്ധ്യമാണ്. ഏതുവിധേനയും കോര്‍പ്പറേഷന്‍ പിടിച്ചെടുക്കാന്‍ ഉളള ഒരുക്കത്തിലാണ് ബി.ജെ.പി. 'നമ്മള്‍ ജയിക്കും, നമ്മള്‍ ഭരിക്കും' എന്ന തലക്കെട്ടില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചിത്രങ്ങള്‍ കൃഷ്‌ണകുമാര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. കൃഷ്‌ണകുമാര്‍ ആണ് ഇപ്പോള്‍ തലസ്ഥാനത്തെ ബി.ജെ.പിയുടെ താരപ്രചാരകന്‍. യു...
ബിജെപി സംസ്‌ഥാന നേതാവിനെതിരെ പീഡന ആരോപണവുമായി കുടുംബം. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണകുമാറിന്റെ  ഭാര്യയുടെ കുടുംബം ആരോപിക്കുന്നത്.
Breaking News, Palakkad, Politics

ബിജെപി സംസ്‌ഥാന നേതാവിനെതിരെ പീഡന ആരോപണവുമായി കുടുംബം. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യയുടെ കുടുംബം ആരോപിക്കുന്നത്.

പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരിയും അമ്മയും പരസ്യമായി രംഗത്ത്. കഴിഞ്ഞ ഏഴ് വർഷമായി കൃഷ്ണകുമാർ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും അവർ പറഞ്ഞു. കൃഷ്ണകുമാറിന്റെ ഭാര്യയും നഗരസഭയിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ മിനി കൃഷ്ണകുമാറിന്റെ അമ്മ വിജയകുമാരിയും സഹോദരി സിനി സേതുമാധവനുമാണ് പത്രസമ്മേളനം നടത്തി ബി.ജെ.പി നേതാവിനെതിരെ രംഗത്തെത്തിയത്. ഇത്രയും നാൾ പരസ്യമായി പറയാതെ പാർട്ടിയിൽ ഇക്കാര്യങ്ങൾ ഉന്നയിച്ചു. പക്ഷെ ഇത്രയും നാൾ ബിജെപിയും ഞങ്ങളെ പറ്റിച്ചു. പാർട്ടിയും കൈവിട്ടതോടെയാണ് ഇങ്ങനെ പരസ്യമായി പ്രതികരിക്കേണ്ടി വന്നത്. കൃഷ്ണകുമാറില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച്‌...
അമിത് ഷാ തമിഴ്‌നാട്ടില്‍; പ്രോട്ടോക്കോള്‍ ലംഘിച്ച്‌ അണികള്‍ക്കരുകിലെത്തി കേന്ദ്രമന്ത്രി. അതിനിടെ ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധവും നടന്നു.
Breaking News, India, Politics

അമിത് ഷാ തമിഴ്‌നാട്ടില്‍; പ്രോട്ടോക്കോള്‍ ലംഘിച്ച്‌ അണികള്‍ക്കരുകിലെത്തി കേന്ദ്രമന്ത്രി. അതിനിടെ ഷായ്ക്ക് നേരെ പ്ലക്കാര്‍ഡ് എറിഞ്ഞ് പ്രതിഷേധവും നടന്നു.

ചെന്നൈ: രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കായാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈയിൽ എത്തിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വം ഉള്‍പ്പടെയുള്ളവര്‍ വിമാനത്താവളത്തില്‍ എത്തി അമിത് ഷായെ സ്വീകരിച്ചു. അമിത് ഷായ്ക്ക് ചെന്നൈയില്‍ വന്‍വരവേല്‍പ്പാണ് ബിജെപിഒരുക്കിയത്. വാഹനത്തില്‍ നിന്നിറങ്ങി പ്രവര്‍ത്തകരെ അമിത് ഷാ അഭിവാദ്യം ചെയ്യുകയും ചെയ്തു. അതിനിടയിൽ ഒരാൾ അമിത് ഷായ്ക്ക് നേരെ പ്ലക്കാർഡ് വലിച്ചെറിഞ്ഞു. സുരക്ഷ ഉദ്യോഗസ്ഥർ അയാളെ ഉടൻ കസ്റ്റഡിയിലെടുത്തു. എംജിആര്‍ ജയലളിത അനുസ്മരണ സമ്മേളനത്തില്‍ അമിത് ഷാ പങ്കെടുക്കും. എംജിആറിന്‍്റെയും ജയലളിതയുടെയും അനുസ്മരണ സമ്മേളനത്തില്‍ മുഖ്യാതിഥിയാണ് അമിത് ഷാ. ബിജെപി കോര്‍ കമ്മിറ്റി യോഗവും സര്‍ക്കാര്‍ പരിപാടികളുമാണ് സന്ദര്‍ശന പട്ടികയില്‍ എങ്കിലും നിര്‍ണായക സഖ്യ ചര്‍ച്ചകളാണ് മുഖ്യം. സ്റ്റാലിനുമായി അകന്ന് നില്‍ക്കുന്ന എം കെ അളഗിരി ...
തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പ്രായം ആകാത്തയാളെ സ്ഥാനാർത്ഥിയാക്കി, പത്രിക ചവറ്റുകുട്ടയിലെറിഞ്ഞ് കമ്മീഷന്‍. പുലിവാല് പിടിച്ച് ബിജെപി, ഡമ്മിയെ ഒറിജിനലാക്കി ഒടുവിൽ മാനം കാത്തു…
Breaking News, Kannur, Politics

തിരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള പ്രായം ആകാത്തയാളെ സ്ഥാനാർത്ഥിയാക്കി, പത്രിക ചവറ്റുകുട്ടയിലെറിഞ്ഞ് കമ്മീഷന്‍. പുലിവാല് പിടിച്ച് ബിജെപി, ഡമ്മിയെ ഒറിജിനലാക്കി ഒടുവിൽ മാനം കാത്തു…

കണ്ണൂർ: കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിലാണ് രസകരമായ സംഭവം. പതിനഞ്ചാം വാർഡായ പോത്തുകുണ്ടിലാണ്​ 'പ്രായപൂർത്തി'യാകാത്ത ആളെ ബിജെപി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയത്. പോത്തുകുണ്ട്​ സ്വദേശി രേഷ്മയായിരുന്നു സ്ഥാനാർഥി. ഇവർക്ക് 20 വയസ് മാത്രമേ ഉള്ളൂ. സൂക്ഷ്മ പരിശോധനയിൽ സ്ഥാനാർത്ഥിയ്ക്ക് മത്സരിക്കാനുള്ള വയസ് തികഞ്ഞിട്ടില്ല, പിന്നെ ഒന്നും നോക്കിയില്ല പത്രിക നേരെ ചവറ്റ് കുട്ടയിലേക്ക്. മത്സരിക്കാൻ 21 വയസ്സ് തികയണമെന്ന അടിസ്ഥാന യോഗ്യത പോലും നോക്കാതെ സ്ഥാനാർഥിയെ നിർത്തിയ ബി.ജെ.പി അതോടെ പുലിവാൽ പിടിച്ചു. ഒടുവിൽ ഡമ്മി സ്ഥാനാർഥിയെ പിടിച്ച് ഒറിജിനൽ സ്ഥാനാർഥിയാക്കി തത്ക്കാലം പിടിച്ചു നിന്നു. നേരത്തെ, നടുവിൽ പഞ്ചായത്തിൽ തന്നെ വോട്ടില്ലാ സ്ഥാനാർഥികളെ നിർത്തി മുസ്​ലിം ലീഗും ബി.ജെ.പിയും പുലിവാല് പിടിച്ചിരുന്നു. പഞ്ചായത്തിലെ 13ാം വാർഡിൽ ബിജെപിയും, പതിനാറാം വാർഡിൽ മുസ്​ലിം ലീഗും പ്രചരണം തുടങ്ങിയശേ...
2014ന് ശേഷമുണ്ടായ മാറ്റങ്ങളുടെ ക്ലാസുമായി ബിജെപി; 2022ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു
Breaking News, Politics

2014ന് ശേഷമുണ്ടായ മാറ്റങ്ങളുടെ ക്ലാസുമായി ബിജെപി; 2022ലെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

ന്യൂഡൽഹി∙ 2022ലെ മുനിസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡൽഹി ബിജെപി, പ്രവർത്തകർക്കായി ബൂത്ത് തലത്തിൽ വിപുലമായ പരിശീലന പരിപാടി ആരംഭിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. ബ്ലോക്കുകളിൽ പരിശീലനം നടത്താൻ സംഘടനയിലെ 200 മുതിർന്ന നേതാക്കൾക്കു പരിശീലനം നൽകിയിട്ടുണ്ടെന്ന് ഡൽഹി ബിജെപി ജനറൽ സെക്രട്ടറിയും പരിശീലന മേധാവിയുമായ ഹർഷ് മൽഹോത്ര പറഞ്ഞു. 280 ബ്ലോക്ക് യൂണിറ്റുകളിലായി 2,800 പ്രവർത്തകർക്ക് ഈ നേതാക്കൾ പരിശീലനം നൽകും. ദസറ ദിനത്തിൽ പരിശീലന പരിപാടി ആരംഭിച്ചു. ബിജെപിയുടെ മുതിർന്ന നേതാക്കൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. 10 സെഷനുകളായി വിഭജിച്ചിരിക്കുന്ന യോഗങ്ങൾ രണ്ടു ദിവസമായി നടക്കും. ഓരോ സെഷനിലും എം‌പിമാരും എം‌എൽ‌എമാരും ഡൽഹി ബിജെപിയിലെ മുതിർന്ന നേതാക്കളും, പ്രാദേശിക വിഷയങ്ങൾ, പാർട്ടിയുടെ വ്യാപ്തി വർധിപ്പിക്കുന്നതിന് സമൂഹമാധ്യമങ്ങളുടെ ഉപയോഗം, 2014ന് ശേഷം രാജ്യ...
error: Content is protected !!