Thursday, December 19
BREAKING NEWS


Tag: bineesh kodiyeri

കോടിയേരിയുടെ പൊതുദർശനം: അങ്ങനെ അമ്മ പറഞ്ഞിട്ടില്ലെന്ന് ബിനീഷ് കോടിയേരി
Kerala News, News, Politics

കോടിയേരിയുടെ പൊതുദർശനം: അങ്ങനെ അമ്മ പറഞ്ഞിട്ടില്ലെന്ന് ബിനീഷ് കോടിയേരി

സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്ന്, 2023 ഒക്ടോബർ 1ന്, ഒരു വർഷം പൂർത്തിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാർട്ടി ഇന്നു ‘കോടിയേരി ദിനമായി’ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രസാദാത്മകമായ ആ മുഖം മാഞ്ഞു പോയത് ഉൾക്കൊള്ളാനാകാത്ത ധാരാളം പേരുണ്ട്. ജീവിത സഖി വിനോദിനി ബാലകൃഷ്ണൻ ആ പട്ടികയിലെ ആദ്യത്തെ പേരുകാരിയാണ്. 43 വർഷം നീണ്ട ഒരുമിച്ചുള്ള ആ ജീവിതം വലിയ ആത്മബന്ധത്തിന്റേതായിരുന്നു. കോടിയേരിക്ക് പ്രാണനായിരുന്നു വിനോദിനി. അശനിപാതം പോലെ വന്ന അർബുദബാധയെ കോടിയേരി സധൈര്യം നേരിട്ടത് വിനോദിനിയുടെ സ്നേഹപരിചരണങ്ങളുടെ കൂടി പിന്തുണയോടെയാണ്. രോഗം മാത്രമല്ല ഇരുവരെയും തളർത്തിയത്. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു. അപവാദച്ചുഴിയിൽ പെട്ടിട്ടു...
ബിനീഷിനെ പൂട്ടാനുറച്ച് ഇഡി; സ്വത്തു വകകൾ കണ്ടുകെട്ടും; ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടുകെട്ടും…
Breaking News, Crime

ബിനീഷിനെ പൂട്ടാനുറച്ച് ഇഡി; സ്വത്തു വകകൾ കണ്ടുകെട്ടും; ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടുകെട്ടും…

ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മരുതൻകുഴിയിലെ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം. ഇക്കാര്യം ആവശ്യപ്പെട്ട് രജിസ്ട്രേഷൻ ഐജിക്ക് ഇഡി കത്തു നൽകി. ബിനീഷിന്റെ സ്വത്തുവകകളുമായി ബന്ധപ്പെട്ട് നേരത്തെയും ഇ.ഡി രജിസ്ട്രേഷൻ ഐജിക്ക് കത്തു നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ വീടും സ്വത്തുവകകളും കണ്ടുകെട്ടാൻ നിർദേശം നൽകിയത്. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിമയപ്രകാരമാണ് ഇ.ഡിയുടെ നടപടി. ...
26 മണിക്കൂറോളം നീണ്ട തിരച്ചിലുകള്‍ക്ക് ഒടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന്‍ മടങ്ങി എന്‍ഫോഴസ്‌മെന്‍റ്
Breaking News

26 മണിക്കൂറോളം നീണ്ട തിരച്ചിലുകള്‍ക്ക് ഒടുവില്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന്‍ മടങ്ങി എന്‍ഫോഴസ്‌മെന്‍റ്

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം കൂട്ടാംവിളയിലുള്ള വീട്ടിലെ നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ 2 6 മണിക്കൂര്‍ നീണ്ടുനിന്ന  പരിശോധന ഇഡി അവസാനിപ്പിച്ചു . തിരച്ചിലില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്‍റെ വീട്ടില്‍ നിന്നും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ക്രെഡിറ്റ്കാര്‍ഡ് റെയ്ഡില്‍ കണ്ടെടുത്തെന്ന് സംബന്ധിച്ച മഹസറില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് റെയ്ഡ് ഇത്രയും നീണ്ടത്.പിന്നീട് അമ്മയുടെ മൊബൈല്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത് മാത്രം ഒപ്പിട്ടു നല്‍കി. ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ്  പോലീസിനെ അറിയിച്ചിട്ടുണ്ട്.പരിശോധനയില്‍ രണ്ടര വയസുള്ള കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്‍റെ ഭാര്യാമാതാവ് മാധ്യമങ്ങളെ അറിയിച്ചു. മനുഷ്യാ...
error: Content is protected !!