കേരള ബാങ്കിന് തുടർച്ചയായ മൂന്നാം വർഷവും ദേശീയതലത്തിൽ അവാർഡ് Kerala Bank
Kerala Bank സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷവും കേരള ബാങ്കിന് ദേശീയതലത്തിൽ അവാർഡ് ലഭിച്ചു. സഹകരണ മേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് നാഷണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ദേശീയ തലത്തിൽ നൽകുന്ന അവാർഡാണ് കേരള ബാങ്കിന് തുടർച്ചയായി മൂന്നാം വർഷവും ലഭിച്ചത്.
ബാങ്കിന്റെ ബിസിനസ് നേട്ടങ്ങൾ, ജനകീയ അടിത്തറയിലുള്ള ഭരണ സംവിധാനം, വിഭവ സമാഹരണവും വികസനവും, ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിൽ കൈവരിച്ച വിജയം, മികച്ച റിക്കവറി പ്രവർത്തനങ്ങൾ, കുടിശ്ശിക നിർമ്മാർജ്ജനം, സാമ്പത്തിക സാക്ഷരത രംഗത്തുണ്ടായ മുന്നേറ്റം, മികച്ച പ്രശ്നപരിഹാര സമ്പ്രദായം, മികച്ച ഭരണ നേട്ടം, ഭരണ നൈപുണ്യം, വിവരസാങ്കേതികവിദ്യയിലും ഡിജിറ്റൽ ബാങ്കിംഗ് രംഗത്തും കൈവരിച്ച നേട്ടം തുടങ്ങിയവ പരിഗണിച്ചാണ് ദേശീയ തലത്തിൽ പ്രവർത്തന മികവിനുള്ള ഓവർ ഓൾ പെർഫ...