ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി പ്രചാരണം; 10 വർഷം തടവ്
ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാൻ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന പേരിൽ വാർത്തകളിൽ ഇടം പിടിച്ച ഇറാൻ സ്വദേശി സഹർ തബറിന് 10 വർഷം തടവ്. കഴിഞ്ഞ വർഷമാണ് സഹർ അറസ്റ്റിൽ ആയത്.
യുവാക്കളെ വഴി തെറ്റിച്ചു, തെറ്റായ വഴികളിലൂടെ പണം ഉണ്ടാക്കി എന്നൊക്കെ കുറ്റങ്ങൾ ചുമഴ്ത്തിയാണ് കേസ്.
ആഞ്ജലീന ജോളിയെ പോലെ ആവാൻ 50 തവണ പ്ലാസ്റ്റിക് സർജറി നടത്തിയെന്ന് പറഞ്ഞ് നിരവധി തവണ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടിരുന്നു. ഇവ എഡിറ്റ് ചെയ്ത് ഇട്ടതാണെന്ന് സഹർ പിന്നീട് വെളിപ്പെടുത്തിയിരുന്നു.
19 വയസുകാരിയുടെ യഥാർത്ഥ പേര് ഫത്തേമ ഖിഷ്വന്ത് എന്നാണ്.
...