Monday, December 23
BREAKING NEWS


Tag: air_india

സ്വര്‍ണം കടത്തി; എയര്‍ഇന്ത്യ ജീവനക്കാരന്‍ അറസ്റ്റില്‍
Business

സ്വര്‍ണം കടത്തി; എയര്‍ഇന്ത്യ ജീവനക്കാരന്‍ അറസ്റ്റില്‍

പിടിച്ചെടുത്തത് 72.46 ലക്ഷം രൂപയുടെ സ്വര്‍ണം ഡല്‍ഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 72.46 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചതിന് എയര്‍ ഇന്ത്യ ജീവനക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിമാനത്തിന്റെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്തുനിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. ലണ്ടനില്‍നിന്ന് എത്തിയ വിമാനത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പിടികൂടിയ എയര്‍ഇന്ത്യ ജീവനക്കാരനെ ചോദ്യംചെയ്തതില്‍നിന്ന് കസ്റ്റംസ് പിന്നീട് കാറ്ററിംഗ് കമ്ബനി ജീവനക്കാരനെ പിടികൂടി. 'എയര്‍ഇന്ത്യ ജീവനക്കാരും കാറ്ററിംഗ് കമ്ബനിയുടെ ജീവനക്കാരും തമ്മിലുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ വെള്ളി നിറത്തില്‍ പൊതിഞ്ഞ നാല് 'കടലാസുകളില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന സ്വര്‍ണമാണ് കണ്ടെടുത്തത്. കണ്ടെടുത്ത സ്വര്‍ണ്ണത്തിന്റെ ആകെ ഭാരം 1.667 കിലോഗ്രാം ആണ്, ഇതിന് വിപണിയില്‍ 72.47 ലക്ഷം ...
കൊവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ
COVID, India

കൊവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ

കൊവിഡ് രോഗിയായ ക്യാബിന്‍ ക്രൂവുമായി സര്‍വീസ് നടത്തി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. മധുര-ദില്ലി വിമാനത്തില്‍ നവംബര്‍ 13 നാണ് സംഭവം നടന്നത്. തലേന്ന് നടത്തിയ കൊവിഡ് പരിശോധനയുടെ ഫലം യാത്ര ആരംഭിക്കുന്നതിന് ഒരുമണിക്കൂര്‍ മുന്‍പ് ലഭിച്ചിട്ടും 40 കാരിയായ ക്യാബിന്‍ ക്രൂവിനെ ജോലി ചെയ്യാന്‍അധികൃതര്‍ അനുവദിക്കുകയായിരുന്നുവെന്നാണ് വിവരം. ഇവര്‍ക്കൊപ്പം സഞ്ചരിച്ചവര്‍ക്കാര്‍ക്കും രോഗം ബാധിച്ചിട്ടില്ലെന്നാണ് പരിശോധനാഫലം വ്യക്തമാക്കുന്നത്. അതേ സമയം ഗുരുതര വീഴ്ച്ചയെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്. ...
error: Content is protected !!