പിഎസ്‌എൽവി സി 57 റോക്കറ്റാണ് പേടകവുമായി കുതിക്കുകആദിത്യ എൽ 1 വിക്ഷേപണം ഇന്ന് ; ലക്ഷ്യസ്ഥാനത്ത് എത്തുക ഡിസംബറിലോ ജനുവരിയിലോ isro
ഐഎസ്‌ആർഒയുടെ ആദ്യ സൗരപര്യവേക്ഷണ ഉപഗ്രഹമായ ആദിത്യ എൽ1 ശനിയാഴ്‌ച യാത്ര പുറപ്പെടും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേയ്‌സ് സെന്ററിൽനിന്ന് പകൽ 11.50 നാണ് വിക്ഷേപണം. കൗണ്ട്‌ഡൗൺ വെള്ളിയാഴ്‌ച ആരംഭിച്ചു. എക്‌സ്‌എൽ ശ്രേണിയിലുള്ള പിഎസ്‌എൽവി സി 57 റോക്കറ്റാണ് പേടകവുമായി കുതിക്കുക. isro
https://www.youtube.com/watch?v=YRZQQpA_0Ko
ഒരു മണിക്കൂറിലേറെ നീളുന്ന ജ്വലന പ്രക്രിയയിലൂടെ ഭൂമിക്ക് ചുറ്റുമുള്ള ആദ്യഭ്രമണ പഥത്തിലെത്തിക്കും. പിന്നീട് പടിപടിയായി പഥം ഉയർത്തി 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റിലേക്ക് പേടകത്തെ തൊടുത്തു വിടും. ദീർഘ യാത്രയ്‌ക്കൊടുവിൽ ഡിസംബറിലോ ജനുവരിയിലോ ലക്ഷ്യത്തിലെത്തും.
https://www.youtube.com/watch?v=PTHXHXUWK9I
ഭൂമിക്കും സൂര്യനുമിടയിൽ ഗുരുത്വാകർഷണബലം തുല്യമായ മേഖലയാണ് ഒന്നാം ലെഗ്രാഞ്ചിയൻ പോയിന്റ്. ഇവിടെ പ്രത്യേക പഥത്തിൽ ഭ്രമണം ...