Monday, December 23
BREAKING NEWS


Tag: active

സ്ഥാനാര്‍ത്ഥികള്‍ പോരാട്ട ചൂടിലേക്ക്
Election, Kerala News, Latest news

സ്ഥാനാര്‍ത്ഥികള്‍ പോരാട്ട ചൂടിലേക്ക്

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സ്ഥാനാര്‍ത്ഥികള്‍ പോരാട്ട ചൂടിലേക്ക്. സ്ഥാനാര്‍ത്ഥികള്‍ അവരവരുടെ വാര്‍ഡുകളില്‍ സജീവമായി. മിക്ക സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് ഓഫീസുകള്‍ തുറന്നു കഴിഞ്ഞു.ഇതിനകം പലവാര്‍ഡുകളിലും രണ്ട്തവണ സ്ഥാനാര്‍ത്ഥികള്‍ പര്യടനം പൂര്‍ത്തിയാക്കി.  ഇതിനോടകം തന്നെ ചുമരെഴുത്തുകളും, സ്ഥാനാര്‍ത്ഥിയുടെ ചിത്രമുള്ള ബോര്‍ഡുകളും എല്ലായിടത്തും ഉയര്‍ന്നുകഴിഞ്ഞു. മാത്രമല്ല കൊറോണയുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണമാണ് വ്യാപകമായുള്ളത്. ഇതിനായി പ്രത്യേകം വാട്സ്‌ആപ്പ് ഗ്രൂപ്പുകളും, സ്ഥാനാര്‍ത്ഥിയുടെ പേരില്‍ ഫെയ്സ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. വോട്ടര്‍മാരോട് വാട്സ്‌ആപ്പിലൂടെയും ഫെയസ്ബുക്ക് ലൈവ്് വഴിയും വോട്ട് ചോദിക്കുന്നുണ്ട്. മുന്‍ കൗണ്‍സിലര്‍മാരാവട്ടെ തങ്ങളുടെ ഭരണനേട്ടങ്ങളും കഴിഞ്ഞവാര്‍ഡുകളില്‍ ചെയ്ത വികസനങ്ങളും സഹായങ്ങളും ഉള്‍പ്പെടുത്തിയ വീഡിയോകളും പുറ...
error: Content is protected !!