Friday, December 20
BREAKING NEWS


Tag: accident

ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു
Cinema, Kerala News

ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു

വാഹനം ഇടിച്ച ശേഷവും നിര്‍ത്താതിരുന്നതിനാല്‍ സിനിമാ നടൻ ശ്രീനാഥ് ഭാസിക്ക് എതിരെ കേസ് എടുത്തു. ബൈക്ക് യാത്രികനെ ഇടിച്ച ശേഷവും ശ്രീനാഥ് ഭാസി കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സെൻട്രല്‍ പൊലീസാണ് താരത്തിനെതിരെ കേസെടുത്തത്. കഴിഞ്ഞ മാസം ആയിരുന്നു സംഭവം. മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഫഹീമിനെയാണ് താരത്തിന്റെ കാര്‍ ഇടിച്ചത്. കാറില്‍ ഉണ്ടായിരുന്നവരെ കുറിച്ചും അന്വേഷം തുടങ്ങിയിട്ടുണ്ട് പൊലീസ്. ശ്രീനാഥ് ഭാസില്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. ഗുണ്ടാനേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ടുള്ള ലഹരിക്കേസിൽ ശ്രീനാഥ് ഭാസി അന്വേഷണം നേരത്തെ നേരിട്ടിരുന്നു. പ്രയാഗ മാര്‍ട്ടിനെയും ചോദ്യം ചെയ്‍തിരുന്നു. ആഢംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് നാല് മണിക്കാണ്. ഇവർ ഏഴ്  മണിയോടെ മടങ്ങി. ഹോട്ടലിലിലെ സിസിടിവി ദൃശ്യങ്ങളടക്കം കാണിച്ചാണ്  ചോദ്യം ചെയ്‍തത്. എന്നാല്‍ നടി പ്രയാഗയ്‍ക്കും നടൻ ശ്രീനാഥ് ഭാസിക്കും ഓംപ്രകാശിനെ പരിചയമില്ലെന്...
രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു
Accident, Death, Local News

രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു

കോട്ടയം: രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചുകയറി. പരിക്കേറ്റ രോഗി ആശുപത്രിയില്‍വെച്ച് മരിച്ചു.കാഞ്ഞിരപ്പള്ളി പാലപ്ര സ്വദേശി പി.കെ.രാജുവാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകവേയാണ് അപകടം. കാഞ്ഞിരപ്പള്ളി 26-ാം മൈല്‍ മേരി ക്യൂന്‍സ് ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് രോഗിയുമായി പോയ ആംബുലന്‍സാണ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. പൊന്‍കുന്നത്ത് പി.പി.റോഡിലുള്ള വീട്ടിലേക്കാണ് ആംബുലന്‍സ് ഇടിച്ചുകയറിത്. വീടിന്റെ ഭിത്തി തകര്‍ന്നു. ആംബുലന്‍സ് ഡ്രൈവറും ഒപ്പമുണ്ടായിരുന്നവരും പരിക്കില്ലാതെ രക്ഷപെട്ടു. രോഗി പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. പുലര്‍ച്ചെ നാലിനായിരുന്നു അപകടം....
കൊട്ടാരക്കരയിൽ മന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ട അതേ സിഗ്നലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വന്‍ അപകടം Kottarakkara
Kollam

കൊട്ടാരക്കരയിൽ മന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ട അതേ സിഗ്നലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വന്‍ അപകടം Kottarakkara

Kottarakkara കൊട്ടാരക്കര പുലമൺ ജംഗ്‌ഷനിൽ വാഹന അപകടം. മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം ഭാഗത്തുനിന്നും വന്ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി ബസിലേക്ക് എതിർദിശകളിൽ വന്ന ഓട്ടോയും കാറും ഇടിച്ചുകയറുകയായിരുന്നു. https://www.youtube.com/watch?v=zGFM6UYNaHY ഓട്ടോ ഡ്രൈവർ കൊട്ടിയം സ്വദേശി നാസറുദീന് ഗുരുതരപരിക്ക്. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ഡ്രൈവറിനെ കൂടാതെ ഓട്ടോയ്ക്ക് പിന്നിൽ ഇരുന്ന രണ്ട് പേർക്കും, കാറിലുണ്ടായിരുന്ന ഒരാൾക്കും, ബസ്സിലുണ്ടായിരുന്ന രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റു. ഇവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. Also Read : https://www.bharathasabdham.com/widespread-rain-in-the-state-today-rain-kerala/ വാഹനങ്ങളുടെ അമിത വേഗതയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. സംഭവത്തിൽ ...
താനയില്‍ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ്‌ തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു construction site in Thane
India

താനയില്‍ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ്‌ തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു construction site in Thane

construction site in Thane താനയില്‍ ബഹുനില കെട്ടിടത്തിലെ ലിഫ്റ്റ്‌ തകര്‍ന്ന് വീണ് ആറു പേര്‍ മരിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന 40 നില കെട്ടിടത്തിലാണ് അപകടം ഉണ്ടായത്. വാട്ടര്‍പ്രൂഫിംഗ് ജോലികള്‍ക്കായി നിയോഗിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. Also Read : https://www.bharathasabdham.com/the-chief-minister-is-not-aware-of-the-cbi-report-that-there-was-a-conspiracy-solar-discussion-in-the-church-at-1-pm/ https://www.youtube.com/watch?v=fgF04dOuT20 രണ്ടുതൊഴിലാളികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ക്ക് പരിക്കുകള്‍ ഗുരുതരമാണ്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന്റെ റൂഫില്‍ വാട്ടര്‍പ്രൂഫിംഗ് ജോലികള്‍ക്കായി നിയോഗിച്ച തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ...
വയനാട് ജീപ്പ് അപകടം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ Wayanad jeep accident
Wayanad

വയനാട് ജീപ്പ് അപകടം; നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍ Wayanad jeep accident

Wayanad jeep accident വയനാട് മക്കിമല ജീപ്പ് അപകടത്തില്‍പ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ സര്‍ക്കാര്‍. അപകടം സംഭവിച്ച് രണ്ടാഴ്ച പിന്നിടുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ തിരി‍ഞ്ഞ് നോക്കിയിട്ടില്ലെന്നാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ പരാതി. https://www.youtube.com/watch?v=fgF04dOuT20 അപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഉമാദേവി കഴിഞ്ഞദിവസമാണ് വീട്ടിലെത്തിയത്. ഇനി ആഴ്ചകളോളം സമ്പൂര്‍ണ വിശ്രമം ആവശ്യമാണ്. ഇവരെപ്പോലെ തന്നെയാണ് അപകടത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട മറ്റുള്ളവരുടെയും സ്ഥിതി. പരിക്കേറ്റവരെ പരിചരിക്കാന്‍ കുടുംബാംഗങ്ങള്‍ ജോലിയുപേക്ഷിച്ച് വീട്ടില്‍ നില്‍ക്കണം. മരുന്നുകളും ഇടക്കിടെയുള്ള ആശുപത്രി യാത്രയും മറ്റും ഒരോ കുടുംബത്തിലും ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത സാധാരണക്കാരായ ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. അപ്പോഴും തനേക്കാളുപരി മ...
വിവാഹം കഴിഞ്ഞ് ആറാം ദിവസം അപകടം; നവവധു  ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു. Newlywed
Breaking News, Crime, Kerala News, Latest news, Palakkad

വിവാഹം കഴിഞ്ഞ് ആറാം ദിവസം അപകടം; നവവധു ബൈക്കില്‍ ലോറിയിടിച്ച് മരിച്ചു. Newlywed

പാലക്കാട് : Newlywed വിവാഹം കഴിഞ്ഞ് ആറാം ദിവസമുണ്ടായ അപകടത്തില്‍ നവവധു മരിച്ചു. പാലക്കാട് പുതുശ്ശേരി കുരുടിക്കാട് വെച്ച് കണ്ടെയ്‌നര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കണ്ണന്നൂര്‍ പുതുക്കോട് സ്വദേശിനി അനീഷയാണ്(20) മരിച്ചത്. ഭര്‍ത്താവ് കോയമ്പത്തൂര്‍ സ്വദേശി ഷക്കീറിന്റെ(32) പരിക്ക് ഗുരുതമാണ്. ജൂലൈ നാലാം തീയതിയാണ് അനീഷയും ഷക്കീറും വിവാഹിതരായത്. നെന്മാറ കുനിശേരിയിലെ ബന്ധുവിന്റെ വീട്ടില്‍ വിരുന്നിനെത്തി കോയമ്പത്തൂരിലെ ഷക്കീറിന്റെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. അനീഷ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഷക്കീറിനെ പാലക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് 11 മണിയോടെയാണ് അപകടം ഉണ്ടായത്. പാലക്കാട് ഭാഗത്ത് നിന്നും കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഇവരുടെ ഇരുചക്രവാഹനത്തില്‍ അതേ ദിശയില്‍ സഞ്ചരിച്ച കണ്ടെ...
തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്ക്
Around Us, Breaking News, Kerala News, Latest news, Thiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തില്‍ അപകടം; ഒരാള്‍ മരിച്ചു. 4പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം : Accident തിരുവനന്തപുരം വിമാനത്താവളത്തില്‍ ഹൈമാസ്റ്റ് ലൈറ്റ് പൊട്ടി വീണ് തൊഴിലാളി മരിച്ചു. അറ്റുകുറ്റപ്പണിക്കിടൈയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലെ ആഭ്യന്തര ടെര്‍മിനലിനുള്ളിലാണ് അപകടം സംഭവിച്ചത്.ഹൈമാസ്‌ക്ക് ലൈറ്റ് സ്ഥാപിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പേട്ട സ്വദേശി അനില്‍ കുമാരാണ് മരിച്ചത്. മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ലൈറ്റ് കെട്ടി മുകളിലേക്ക് കൊണ്ടുപോകുന്നതിനിടെ കയര്‍ പൊട്ടി അനില്‍ താഴേയ്ക്ക് വീഴുകയായിരുന്നു. ഈ സമയത്ത് താഴെയുണ്ടായിരുന്ന മറ്റ് തൊഴിലാളികളുടെ ദേഹത്തേക്ക് അനില്‍ വീഴുകയായിരുന്നു. പരിക്കേറ്റ ഒരു തൊഴിലാളിയുടെ നിലഗുരുതരമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ...
പ്രദീപിന്റെ മരണം കൊലപാതകം ??
Crime, Thiruvananthapuram

പ്രദീപിന്റെ മരണം കൊലപാതകം ??

സംശയം ഉണർത്തി സാഹചര്യ തെളിവുകൾ; വസ്തുതകള്‍ പുറത്തുകൊണ്ടുവരണമെന്ന് ചെന്നിത്തല തിരുവനന്തപുരം : തിങ്കളാഴ്ച വൈകിട്ട് നേമത്തിനടുത്തുള്ള കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ അപകടത്തിലാണ് മാധ്യമ പ്രവർത്തകൻ എസ്. വി പ്രദീപ് അന്തരിച്ചത്. ജയ്‌ഹിന്ദ്‌ ,കൈരളി , മീഡിയവൺ, ന്യൂസ് 18 തുടങ്ങിയ മാധ്യമങ്ങളിലൂടെ ശ്രദ്ധയനായ വാർത്ത അവതാരകനായിരുന്നു പ്രദീപ്. ഭരണകക്ഷിയെ പലപ്പോഴും രൂക്ഷമായി വിമർശിച്ചിരുന്നു പ്രദീപ് ഒരു ഓൺലൈൻ മാധ്യമത്തിലായിരുന്നു ജോലി ചെയ്തിരുന്നത് . ഓഫീസിൽ നിന്നും മടങ്ങും വഴിയാണ് അപകടം സംഭവിക്കുന്നതും .വാർത്ത അവതരണത്തിൽ ശക്തമായ നിലപാടുകൾ എടുത്തിരുന്ന പ്രദീപിന് ശത്രുക്കൾ ഏറെയായിരുന്നു. ഇക്കാരണത്താൽ തന്നെ അപകടം കൊലപാതകമാണെന്ന സംശയത്തിൽ ആണ് പോലീസും. അപകട സ്ഥലത്ത് സി.സി.ടി.വി ക്യാമറകൾ ഉണ്ടായിരുന്നില്ല യൂട്യൂബിലെയും സൂപ്പർ അവതാരകൻ ആയ പ്രദീപിനെ ഇടിച്ച് വീഴ്ത്തിയത് ഒരു ടിപ്പർ ലോറിയാണെന്നാണ് സൂചന ...
മാധ്യമ പ്രവർത്തകൻ  വാഹനാപകടത്തില്‍ മരിച്ചു
Kerala News, Latest news, Thiruvananthapuram

മാധ്യമ പ്രവർത്തകൻ വാഹനാപകടത്തില്‍ മരിച്ചു

വാഹനപകടത്തിൽ മാധ്യമ പ്രവർത്തകൻ മരിച്ചു. എസ്. വി പ്രദീപ് ആണ് മരിച്ചത്. തിരുവനന്തപുരം നഗരത്തിൽ വെച്ച് ഉണ്ടായ വാഹന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകീട്ട് 3മണിയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡലപത്തിൽ വച്ച് സംഭവം നടന്നത്. മംഗളം, മീഡിയ വൺ, ജയ്ഹിന്ദ്, ന്യൂസ് 18, കൈരളി, തുടങ്ങിയ ചാനലുകളിൽ മാധ്യമ പ്രവർത്തകനായി ജോലി ചെയ്തിരുന്നു. ...
error: Content is protected !!