‘സ്വീകരിച്ചത് ആദ്യ ഡോസ് വാക്‌സിന്‍ മാത്രം’; വിശദീകരണവുമായി കൊവിഡ് രോഗബാധിതനായ ഹരിയാന ആഭ്യന്തര മന്ത്രി
താന്‍ ആദ്യ ഡോസ് വാക്‌സിന്‍ മാത്രമാണ് സ്വീകരിച്ചതെന്ന് കൊവിഡ് സ്ഥിരീകരിച്ച ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്. രണ്ടാം ഡോസ് എടുത്ത് 14 ദിവസത്തിന് ശേഷമേ ആന്റിബോഡി ഉണ്ടാകു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ശേഷവും ആളുകളെ കണ്ടുവെന്ന മാധ്യമ വാര്‍ത്തയും അനില്‍ വിജ് തള്ളി.കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം പ്രോട്ടോക്കോള്‍ പാലിച്ചു.
രോഗം സ്ഥിരീകരിച്ച് അരമണിക്കൂറിനുള്ളില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിച്ചെന്നും മന്ത്രി പറഞ്ഞു. കൊവാക്‌സിന്‍ പരീക്ഷണത്തിന് വിധേയനായി രണ്ടാഴ്ച പിന്നിടുമ്പോഴാണ് രോഗബാധിതനായെന്ന് മന്ത്രി വെളിപ്പെടുത്തിയത്. നവംബര്‍ 20 ലെ കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിലാണ് അനില്‍ വിജ് വാക്‌സിന്‍ സ്വീകരിച്ചത്.67 വയസ്സുകാരനായ അനില്‍ വിജ് അംബാലയിലെ സിവില്‍ ആശുപത്രിയിലാണുള്ളത്.
ഭാരത് ബയോടെകും ഐസിഎംആറും ചേര്‍ന്നാണ് കൊവാക്‌സിന്‍ വികസിപ്പിക്കുന്നത്. എന്നാല്‍ ആദ്യ വാക്സ്...