കൊച്ചി: എറണാകുളം ഞാറയ്ക്കലില്‍ അമ്മയും മൂന്ന് കുഞ്ഞുങ്ങളും മരിച്ച നിലയില്‍. വൈപ്പിന്‍ അനിയില്‍ ബീച്ചിന് സമീപമുള്ള വീട്ടിലാണ് അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.എടവനക്കാടുള്ള കൂട്ടുങ്ങല്‍ ചിറയില്‍ സനിലിന്റെ ഭാര്യ വിനീത(25), കുഞ്ഞുങ്ങളായ വിനയ്, ശ്രാവണ്‍, ശ്രേയ എന്നിവരാണ് മരിച്ചത്. മത്സ്യതൊഴിലാളിയാണ് സനില്‍.
മൂത്ത കുട്ടിക്ക് നാല് വയസ്സും രണ്ടാമത്തെ കുട്ടിക്ക് രണ്ട് വയസ്സുമാണ്. കുട്ടികളുടെ അമ്മയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കള്‍ക്ക് വിഷം നല്‍കിയതിനുശേഷം അമ്മ വിനീത മുറിക്കുള്ളില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുടുംബപ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്ന് പോലീസ് അറിയിച്ചു. നാലു വയസ്സുള്ള സവിനയി രണ്ട് വയസ്സുള്ള ശ്രാവണ്‍ നാലുമാസം മാത്രം പ്രായമുള്ള ശ്രേയ എന്നിവര്‍ കട്ടിലില്‍ മരിച്ച നിലയില്‍ കിടക്കുകയായിരുന്നു.പുലര്‍ച്ചെ എഴുന്നേറ്റ സനല്‍ വാതിലില്‍ മുട്ടി വിളിച്ചെങ്കിലും വിനീത് തുറന്നില്ല. തുടര്‍ന്ന് വാതില്‍ ചവിട്ടി പൊളിച്ചപ്പോഴാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിനിതയുടെ ഭര്‍ത്താവ് സനലും കുടുംബവും മരണ സമയത്തു വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. സനല്‍ രാത്രി ഹാളിലാണ് കിടന്നുറങ്ങിയത്.
മുറിക്കുള്ളില്‍ നിന്നും ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തു ഭര്‍ത്താവുമായി ഉണ്ടായിട്ടുള്ള പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സനലിന്റെ വീട്ടിനു അടുത്ത് തന്നെയാണ് വിനീതയുടെ കുടുംബം താമസിച്ചിരുന്നതും. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.