Wednesday, December 18
BREAKING NEWS


’15-ാം വയസില്‍ വീട് വിട്ട് പോകേണ്ടി വന്നത് എന്നെ ഏറെ ഭയപ്പെടുത്തി’; സുഹാന Suhana Khan

By sanjaynambiar

Suhana Khan ഏറ്റവും കൂടുതല്‍ ആരാധരുള്ള താരപുത്രിമാരില്‍ ഒരാളാണ് സുഹാന ഖാൻ. 22-കാരിയായ സുഹാന സോയ അക്തര്‍ സംവിധാനം ചെയ്ത ആര്‍ച്ചീസ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.

ചിത്രം നവംബര്‍ 24-ന് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്യും.

ഇതിന് മുന്നോടിയായി താരപുത്രി പ്രൊമോഷൻ പരിപാടികളില്‍ പങ്കെടുക്കുന്ന തിരക്കിലാണ്. ഇതിനിടയില്‍ നടിയും സുഹൃത്തുമായ കോയല്‍ പൂരിയുടെ പുസ്തക പ്രകാശനച്ചടങ്ങിലും സുഹാന അതിഥിയായി എത്തി. പുസ്തകത്തെ കുറിച്ച്‌ തെളിമയോടെ സുഹാന സംസാരിച്ചു. ഒപ്പം ജീവിത കാലഘട്ടത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ചും അവര്‍ മനസ് തുറന്നു.

പുസ്തകത്തിലെ ഒരു കഥാപാത്രവുമായി തന്റെ ജീവിതം ബന്ധപ്പെട്ടിരിക്കുന്നുവെന്നും 15-ാം വയസില്‍ വീട് വിട്ട് ബോര്‍ഡിങ്ങിലേക്ക് മാറിയപ്പോള്‍ താൻ ഒരുപാട് ഭയപ്പെട്ടിരുന്നുവെന്നും സുഹാന പറയുന്നു.

15 വയസുള്ളപ്പോഴാണ് സുഹാന തുടര്‍ പഠനത്തിനായി വിദേശത്ത് പോകുന്നത്. യുകെയിലും ന്യൂയോര്‍ക്കിലുമായിട്ടായിരുന്നു പഠനം. തുടക്കത്തില്‍ താൻ വളരേയധികം ഒറ്റപ്പെടല്‍ അനുഭവിച്ചുവെന്നും പേടി തോന്നിയിരുന്നുവെന്നും താരപുത്രി പറയുന്നു. പിന്നീട് അവിടെ സൗഹൃദങ്ങളുണ്ടാകുകയും അത് തനിക്ക് ഗൃഹാതുരമായ അനുഭവം നല്‍കിയെന്നും സുഹാന പറയുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!