Friday, December 20
BREAKING NEWS


സംസ്ഥാന സ്കൂൾ കായികമേള; അൻസ്വാഫ് വേഗ രാജാവ്; ആർ. ശ്രേയ വേഗറാണി

By ഭാരതശബ്ദം- 4

സംസ്ഥാന സ്കൂൾ കായികമേളയിൽ അൻസ്വാഫ് വേഗരാജാവ്. എറണാകുളം കീരാൻപാറ സെൻറ് സ്റ്റീഫൻസ് ഹൈസ്കൂൾ വിദ്യാർഥിയാണ്. പെൺകുട്ടികളിലെ മികച്ച സമയം ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ആലപ്പുഴയുടെ ആർ ശ്രേയക്ക് ആണ്. 12.54 സെക്കന്റിൽ ഫിനിഷ് ചെയ്തതാണ് ശ്രേയ വേ​ഗ റാണി ആയത്.

വേ​ഗ രാജാവായതിൽ വളരെ സന്തോഷമെന്ന് അൻസ്വാഫ്   പ്രതികരിച്ചു. കുടുംബത്തിന് നന്ദിയെന്നും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി എന്നും അൻസ്വാഫ് പറഞ്ഞു. 10.81 സെക്കന്റോടെയാണ് അൻസ്വാഫിൻ്റെ നേട്ടം. അൻസ്വാഫിൻ്റെ തുടര്‍ച്ചയായ രണ്ടാം സ്വര്‍ണമാണിത്.

സീനിയര്‍ പെണ്‍കുട്ടികളുടെ 100 ഓട്ടത്തിൽ തിരുവനന്തപുരം ജി വി രാജ സ്‌കൂളിലെ രഹന രഘു സ്വർണമണിഞ്ഞു. രഹന രഘു ഫിനിഷ് ചെയ്തത് 12.62 സെക്കന്റിലാണ്. ഓവറോള്‍ തിരുവനന്തപുരമാണ് ഒന്നാമത്. രണ്ടാം സ്ഥാനത്ത് തൃശൂരും മൂന്നാം സ്ഥാനത്ത് കണ്ണൂരും ആണ്. അത്‌ലറ്റ് മത്സരങ്ങളില്‍ 98 എണ്ണത്തില്‍ 28 എണ്ണം പൂര്‍ത്തിയായപ്പോള്‍ മലപ്പുറമാണ് ഒന്നാമത്. പാലക്കാട് രണ്ടാമതും എറണാകുളം മൂന്നാം സ്ഥാനത്തുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!