ഇന്ത്യൻ ഫാസ്റ്റ് ബോളർ എസ്. ശ്രീശാന്തിന് ബിസിസിഐ ഏർപ്പെടുത്തിയ ഏഴ് വർഷത്തെ വിലക്ക് അവസാനിച്ചതോടെ താരം കളിക്കളത്തിലേക്ക് തിരിച്ചെത്തുകയാണ്. കേരള ക്രിക്കറ്റ് അസോസിയേഷന് അടുത്ത മാസം ആലപ്പുഴയില്‍ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് ട്വന്റി 20 ടൂര്‍ണമെന്റിലൂടെയാണ് ശ്രീശാന്തിന്റെ തിരിച്ചുവരവ്.മത്സരങ്ങള്‍ ഡിസംബര്‍ 17 മുതല്‍ ആലപ്പുഴയിലാണ് നടക്കുക എന്ന് കെസിഎ അറിയിച്ചു.
ടൂര്‍ണമെന്റില്‍ ആറു ടീമുകളാണ് കളിക്കുന്നത്. കെസിഎ ടൈഗേഴ്സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുന്നത്. ഏഴ് വര്‍ഷത്തെ വിലക്കിന് ശേഷമാണ് ശ്രീശാന്ത് തിരിച്ചുവരുന്നത് എന്നതാണ് സവിശേഷത. മത്സരം നടത്താനുള്ള അനുമതിക്കായി സര്‍ക്കാരിന് കത്ത് നല്‍കിയതായി കെസിഎ വ്യക്തമാക്കി.
2013 ഐപിഎല്‍ വാതുവയ്പ്പില്‍ കുറ്റക്കാരനായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് അവസാനിച്ചതോടെ ഇനിയും കളിക്കളത്തിൽ സജീവമാകാമെന്ന പ്രതീക്ഷയിലാണ് താരം.
ഫിറ്റ്നെസ് തെളിയിക്കുന്നതിനൊപ്പം പ്രസിഡന്റ്സ് ലീഗില്‍ മികച്ച പ്രകടനവും നടത്തിയാല്‍ ശ്രീശാന്തിനു കേരള രഞ്ജി ടീമിലേക്കു വഴിതുറക്കും.