സോളാര്‍ ലൈംഗിക പീഡനക്കേസില്‍ പരാതിക്കാരി കോടതിയിലെത്തി രഹസ്യമൊഴി നല്‍കി.
എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് പരാതിക്കാരി ഹാജരായത്.
സോളര്‍ പീഡനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് സോളാര്‍ പരാതിക്കാരി. താന്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും, സരിത അന്വേഷണ സംഘത്തിന് നല്‍കിയ രഹസ്യ മൊഴിയില്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടി ചൂഷണം ചെയ്ത സ്ഥലവും സമയും തല്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും പരാതിക്കാരി പറഞ്ഞു.
ഇന്നാണ് സോളാര്‍ ലൈഗീകാരോപണ കേസില്‍ പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുപ്പ് പൂര്‍ത്തിയായത്.
ശരണ്യാ മനോജിന്റെ വെളിപ്പെടുത്തല്‍ രാഷ്ട്രീയ നാടകമാണെന്നും പരാതിക്കാരി പറഞ്ഞു. എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍, എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരായ പരാതിയിലും താന്‍ ഉറച്ചു നില്‍ക്കുന്നതായും പരാതിക്കാരി അഭിപ്രായപ്പട്ടു.
ഇത് പുതിയ പരാതി അല്ല. 2014 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് തന്നെയാണ് ഇതെന്ന് പരാതിക്കാരി മധ്യമങ്ങളോട് പ്രതികരിച്ചു.
എ പി അനില്‍ കുമാര്‍, എ പി അബ്ദുള്ളക്കുട്ടി, കെ സി വേണുഗോപാല്‍ എന്നീ നേതാക്കള്‍ക്കെതിരെ ഉള്ള പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു.
തന്നെ ചൂഷണം ചെയ്തിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടിക്ക് പറയാനാക്കുകുമോ എന്ന് പരാതിക്കാരി ചോദിച്ചു. ഉമ്മന്‍ചാണ്ടി പരസ്യ സംവാദത്തിന് തയ്യാറാണോ എന്നും അവര്‍ വെല്ലുവിളിച്ചു.