Chief Minister Pinarayi Vijayan സോളാര്‍ തട്ടിപ്പ് കേസുകള്‍ കേരളത്തിലെ ഭരണരംഗത്ത് യുഡിഎഫ് നേതൃത്വത്തില്‍ നടന്ന അധികാര ദുര്‍വിനിയോഗത്തി ന്‍റെയും അഴിമതിയുടെയും അരാജകത്വത്തിന്‍റെയും സ്വാധീനം എത്ര വലുതാണെന്ന് തുറന്ന് കാണിച്ച സംഭവമാണ്.
നാടിന്‍റെ വികസനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള പാരമ്പര്യേതര ഊര്‍ജ്ജ പദ്ധതിയെയാണ് കോടികള്‍ അഴിമതിയിലൂടെ തട്ടിയെടുക്കുന്ന അവസരമാക്കി മാറ്റിയത്. ഇതാണ് നിങ്ങള്‍ നിയമിച്ച ജൂഡീഷ്യല്‍ കമ്മീഷന്‍റെ കണ്ടെത്തല്‍.
തട്ടിപ്പുകാരും ഇടനിലക്കാരും ഭരണത്തിന്‍റെ ഇടനാഴികളില്‍ ആധിപത്യം സ്ഥാപിച്ച അവസ്ഥയാണ് ഇതുണ്ടാക്കിയത്. ആരായിരുന്നു ഇതിന് ഉത്തരവാദി എന്ന് പരിശോധിക്കുമ്പോള്‍ ‘അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍’ എന്നു പറഞ്ഞതു പോലെയാണ് അന്നത്തെ അവസ്ഥ.
സോളാര്‍ കേസില്‍ 2013 ജൂണ്‍ ആറിനാണ് പെരുമ്പാവൂര്‍ പോലീസ് ക്രൈം നം. 368/13 എന്ന കേസ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ പ്രതിയുടെ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തിയത് 03 ജൂണ്‍ 2013 നാണ്.
മറ്റൊരു പ്രതിയുടെ അറസ്റ്റ് 17 ജൂണിന് രേഖപ്പെടുത്തി. ആകെ 33 കേസുകളാണ് ഇതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തത്.
Also Read : https://www.bharathasabdham.com/kamal-haasan-to-contest-lok-sabha-elections/
എ ഡി ജി പി യുടെ നേതൃത്തിലാണ് അന്നത്തെ സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. തുടര്‍ന്ന് 28 ഒക്ടോബര്‍ 2013 ന് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കമ്മീഷന്‍ 26 സെപ്റ്റംബര്‍ 2016 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പരാതിക്കാരി 5 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും 15 രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ഇതില്‍ അന്നത്തെ മന്ത്രിസഭാ അംഗങ്ങള്‍, സാമാജികര്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നു. എന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
സോളാര്‍ കേസുകളില്‍ ഉള്‍പ്പെട്ടിരുന്ന വ്യക്തി പീഡനം ആരോപിച്ച് 01.10.2018 ന് സൗത്ത് സോണ്‍ എഡിജിപിക്ക് മുമ്പാകെ പരാതി നല്‍കുകയും ഈ പരാതിയിേډല്‍ സംസ്ഥാന ക്രൈംബ്രാഞ്ചും കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
പ്രസ്തുത അന്വേഷണം നടന്നുവരവെ അന്വേഷണം സി ബി ഐ ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് 12.01.2021 ല്‍ മുഖ്യമന്ത്രിക്ക് പരാതിക്കാരി നിവേദനം നല്‍കി. ഇതിേډല്‍ സര്‍ക്കാര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് കേസിന്‍റെ അന്വേഷണ ചുമതല സി ബി ഐ യെ ഏല്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 23.01.2021 ന് തീരുമാനമെടുത്തത്.
തുടര്‍ന്ന്, 14.08.2021 ല്‍ സംസ്ഥാന ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത ക്രൈം.43/2018 നമ്പര്‍ കേസ് ഇആക സ്പെഷ്യല്‍ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം ഞഇ 342021/ S0005 ആയി റി-രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അതിനുശേഷം പ്രസ്തുത കേസില്‍ ഇആക അന്വേഷണം പൂര്‍ത്തീകരിച്ച് ബഹു. തിരുവനന്തപുരം ഇഖങ കോടതി മുമ്പാകെ 26.12.2022 ന് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുളളതായാണ് മാധ്യമങ്ങളില്‍ നിന്നും അറിയാന്‍ സാധിക്കുന്നത്.
സി ബി ഐ ഫയല്‍ ചെയ്തതായി മാധ്യമങ്ങളില്‍ വന്നിട്ടുള്ള പ്രസ്തുത റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ പക്കല്‍ ലഭ്യമല്ല. ലഭ്യമല്ലാത്ത ഒരു റിപ്പോര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന പരാമര്‍ശങ്ങളിേډല്‍ അഭിപ്രായം പറയാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍വ്വാഹമില്ല, മുഖ്യമന്ത്രി സഭയിൽ പറഞ്ഞു
ചട്ടം 50 പ്രകാരം അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ചാണ് ബഹുമാനപ്പെട്ട സാമാജികര്‍ നിയമസഭയില്‍ അടിയന്തരപ്രമേയം അവതരിപ്പിക്കാനുള്ള നോട്ടീസ് നല്‍കേണ്ടത്.
ഇവിടെ അന്വേഷണം പൂര്‍ത്തീകരിച്ച് സി ബി ഐ 26.12.2022 ന് സമര്‍പ്പിച്ചുവെന്ന് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ ചില നിരീക്ഷണങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരാമര്‍ശം വന്നിട്ടുണ്ട്.
ഇത് എന്താണെന്ന് ഊഹിച്ചെടുത്ത് അതിേډല്‍ ചര്‍ച്ച ചെയ്യണമെന്നാണ് ബഹുമാനപ്പെട്ട അംഗം ഈ പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്ക്കാനില്ലാത്തതുകൊണ്ടാണ് ചട്ടപ്രകാരം നിലനില്‍പ്പുണ്ടോ എന്നു സംശയമുള്ള ഈ പ്രമേയത്തിേډല്‍പ്പോലും ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത് എന്നും അദ്ദേഹം പറയുകയുണ്ടായി.