Shiyas Kareem സിനിമാ നടനും ചാനല്‍ ഫാഷൻ മോഡലുമായ ഷിയാസ് കരീമിനെതിരേ പീഡന പരാതിയില്‍ കേസ്. കാഞ്ഞങ്ങാട് സ്വദേശിനി നല്‍കിയ പരാതിയില്‍ ചന്തേര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി.
Also Read : https://www.bharathasabdham.com/harassment-complaint-of-saudi-woman-reaction-of-mallu-traveller/
വര്‍ഷങ്ങളായി എറണാകുളത്ത് ജിമ്മില്‍ ട്രെയിനറായ യുവതി നടനുമായി പരിചയപ്പെടുകയും പിന്നീട് വിവാഹ വാഗ്ദാനം നടത്തി തൃക്കരിപ്പൂരിനടുത്ത് ചെറുവത്തൂര്‍ ദേശീയപാതയോരത്തെ പ്രമുഖ റസിഡൻസി ഹോട്ടലില്‍ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.
ഗാര്‍ഡിയൻ ഉള്‍പ്പെടെയുള്ള ഏഴോളം സിനിമകളില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ ചാനലുകളിലെ പ്രമുഖ പരിപാടികളില്‍ പങ്കെടുക്കുന്ന നടനെതിരേ സ്ത്രീ പീഡന പരാതിയില്‍ കേസെടുത്ത സംഭവം ആരാധകരെ അമ്ബരപ്പിച്ചിട്ടുണ്ട്.
എറണാകുളത്തേക്കു കൂടി അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ് ഇൻസ്പെപെക്ടര്‍ ജി.പി. മനുരാജിന്‍റെ നേതൃത്വത്തിലാണ് ചന്തേര പോലീസ് കേസെടുത്തിരിക്കുന്നത്.