തദ്ദേശ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി തുടരുന്നു.യുഡിഎഫ് സംവിധാനം
നിര്‍ജ്ജീവമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തോല്‍വിക്ക് ആക്കം കൂട്ടിയെന്നും ഷിബു ബേബി ജോണ്‍പറഞ്ഞു. തമ്മിലടി മോശം പ്രതിച്ഛായ ഉണ്ടാക്കിയെന്നാണ് ആര്‍എസ്പിയുടെ വിമര്‍ശനം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധം നിസാര വിഷയം വലിയ വിവാദമാക്കി പ്രതികൂലമാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. ഇത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്തേ പറ്റൂ. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ലെന്നും സംവിധാനത്തിന്റെയാകെ പോരായ്മയാണെന്നുമാണ് ഷിബു ബേബി ജോണ്‍ പറയുന്നത്.
ഇത്തരം സംഭവങ്ങള്‍ ചര്‍ച്ച ചെയ്തേ പറ്റൂ. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിച്ചാല്‍ ഇത് ഒരു വ്യക്തിയുടെ പ്രശ്നമല്ലെന്നും സംവിധാനത്തിന്റെയാകെ പോരായ്മയാണെന്നുമാണ് വിമര്‍ശനം. തൊലിപ്പുറത്തെ മാറ്റങ്ങള്‍ കൊണ്ട് മുന്നണിയെ രക്ഷിക്കാന്‍ ആവില്ലെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനത്തില്‍ ആര്‍എസ്പിക്ക് കടുത്ത അതൃപ്തിയുണ്ട്. യുഡിഎഫ് യോഗത്തിന് മുമ്പ് കോണ്‍ഗ്രസ് നേതാക്കളെ കാണാനാണ് പാര്‍ട്ടി തീരുമാനം. മുന്നണിയില്‍ ഇങ്ങനെ തുടരണോ എന്ന് വരെ ആര്എസ്പിയില് ആലോചനയുണ്ട്.
ലീഗിനും മുന്നണിയിലെ പരസ്യപോരില്‍ അതൃപ്തിയുണ്ട് മുന്നണിയോഗത്തിന് മുന്‍പ് കോണ്‍ഗ്രസ് നേതാക്കളുമായി
കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ച നടത്തും