‘പുലയന്മാരുടെ നീലവസ്ത്രമല്ലാതെ വേറൊന്നും കിട്ടിയില്ലേ’
നടിയും നര്‍ത്തകിയുമായ ശാലുമേനോന് നേരെ ജാതീയാധിക്ഷേപം. നടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയാണ് ഹരീഷ് കുമാര്‍ നായര്‍ എന്ന പ്രൊഫൈലില്‍ നിന്നും ജാതീയാധിക്ഷേപമുള്ള കമന്റ് ഉണ്ടായത്. പുലയന്മാരുടെ നീല വസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ല, കഷ്ടം എന്നാണ് കമന്റ്.വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
നിരവധി പേരാണ് കമന്റിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ കമന്റ് ഇട്ടയാള്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനോടകം തന്നെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. കമന്റിട്ടയാളുടെ പ്രൊഫൈല്‍ തേടിപിടിച്ചും ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
കമന്റിട്ട പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാതീയാധിക്ഷേപത്തിന് പൊലീസില്‍ പരാതി നല്‍കണമെന്നുമാണ് ചിലര്‍ പോസ്റ്റിന് താഴെ കമന്റിലൂടെ ആവശ്യപ്പെടുന്നത്.ഒരേ സമയം ശാലുമോനോന് എതിരെയും പുലയജാതിക്കെതിരെയുമുള്ള അധിക്ഷേപമാണ് ഉണ്ടായതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.