Friday, December 20
BREAKING NEWS


‘കള്ളപ്പണം വാരിവിതറി അഭിനയം പൊടിപൊടിച്ച് പാലക്കാട് തെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ശാഫിയുടെ വിചാരം’; ആ പരിപ്പ് വേവില്ലെന്ന് കെ ടി ജലീല്‍

By ഭാരതശബ്ദം- 4

കള്ളപ്പണം വാരിവിതറി, അഭിനയം പൊടിപൊടിച്ച് പാലക്കാട് ഉപതെരഞ്ഞെടുപ്പ് അട്ടിമറിക്കാമെന്നാണ് ഷാഫി പറമ്പിൽ വിചാരിക്കുന്നതെന്നും ആ പരിപ്പ് പാലക്കാട്ടെ കുടുക്കയില്‍ വേവില്ലെന്നും കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. അതിനാണ് ഡോ. സരിനെപ്പോലെ മികവുറ്റ ഒരാള്‍ കോണ്‍ഗ്രസ്സില്‍ പാലക്കാട്ടുകാരനായി ഉണ്ടായിട്ടും പത്തനംതിട്ടയില്‍ നിന്ന് ഒരാളെ കാളകെട്ടിച്ച് കോട്ടമൈതാനത്തേക്ക് എഴുന്നള്ളിച്ചത്.

കോണ്‍ഗ്രസ്സില്‍ അല്ലറചില്ലറ തട്ടിപ്പും തരികിടയും സ്ഥിരം പതിവാണ്. എന്നാല്‍ നിഷ്‌കളങ്കരായ സ്വദേശത്തും വിദേശത്തുമുള്ള സമ്പന്നരെ പിഴിഞ്ഞ് ചണ്ടിയാക്കി വലിച്ചെറിയുന്ന ഏര്‍പ്പാട് അത്യപൂര്‍വം ആളുകളേ ചെയ്തിട്ടുള്ളൂ. അവരെല്ലാം സ്വന്തം ചെയ്തികളുടെ ‘ഫലം’ അനുഭവിച്ചേ കണ്ണടച്ചിട്ടുമുള്ളൂ. ആ ഓര്‍മ ശാഫിക്കുണ്ടാവണമെന്നും ജലീൽ കുറിച്ചു.

തന്റെ ‘മതസ്വത്വം’ ഉപയോഗിച്ച് വടകരയില്‍ ജയിച്ച ശാഫി, എംപിയായി സത്യപ്രതിജ്ഞ നടത്തിയത് ദൈവത്തിന്റെ പേരിലല്ല. ‘ദൃഢപ്രതിജ്ഞയാണ്’ ചെയ്തത്. ഒരു പക്ഷെ കോണ്‍ഗ്രസ്സില്‍ ദൃഢപ്രതിജ്ഞയെടുത്ത ഒരേ ഒരാള്‍ ശാഫിയാകും. ഇതേക്കുറിച്ച് പക്ഷെ ലീഗ്-ജമാഅത്തെ ഇസ്ലാമി- എസ്ഡിപിഐ സൈബര്‍ വീരന്‍മാരോ മാധ്യമമോ ചന്ദ്രികയോ മീഡിയാവണ്ണോ ഒരക്ഷരം പറഞ്ഞു കണ്ടില്ല! അമ്മായിക്ക് അടുപ്പിലും ആകാമല്ലോ…. അല്ലേയെന്നും ഡോ.കെടി ജലീൽ ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റ് :

ആ പരിപ്പ് പാലക്കാട്ടെ കുടുക്കയിൽ വേവില്ല!
തെരഞ്ഞെടുപ്പുകളെ ധനാഗമന സ്രോദസ്സാക്കി മാറ്റി എങ്ങിനെ അതിനെ ഒരുരൂപ മുടക്കുമുതലില്ലാത്ത വൻ ബിസിനസ്സാക്കി പരിവർത്തിപ്പിക്കാമെന്ന് തെളിയിച്ച കേരള രാഷ്ട്രീയത്തിലെ കള്ളപ്പണമരമാണ് ശാഫി പറമ്പിലെന്ന്, മുൻ യൂത്ത് കോൺഗ്രസ് നേതാവ് ഷാനിബ് പറഞ്ഞത് കേരളത്തിലെ ഉൽബുദ്ധരായ മനുഷ്യരെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്! രാഷ്ട്രീയ പിരിവ് കച്ചവടത്തിൽ റീൽസും അഭിനയവും മാത്രമാണ് ഷാഫിയുടെ നിക്ഷേപം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!