ബംഗളൂരു: കര്‍ണാടകയിലെ വിസ്ട്രോണ്‍സ് ഐഫോണ്‍ ഫാക്ടറിയില്‍ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് എസ്‌എഫ്‌ഐ നേതാവിനെ അറസ്റ്റ് ചെയ്തു. കോളാര്‍ എസ്‌എഫ്‌ഐ താലൂക്ക് പ്രസിഡന്റായ ശ്രീകാന്ത് ആണ് അറസ്റ്റിലായത്. നേരത്തെ ബിജെപി ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്‌ഐ ആണെന്ന് ആരോപിച്ചിരുന്നു.
‘ബംഗളരുവിലെ ഐഫോണ്‍ ഫാക്ടറിക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ എസ്‌എഫ്‌ഐയാണ്. എസ്‌എഫ്‌ഐ പ്രാദേശിക നേതാവാണ് കലാപവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.ഇടത് ആശയം വിനാശകരവും സമൂഹത്തില്‍ നിലനില്‍ക്കുന്ന സമാധാനത്തെ കെടുത്തുന്നതുമാണ്’- കര്‍ണാടക എബിവിപി ട്വീറ്റ് ചെയ്തു. എന്നാല്‍, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എസ്‌എഫ്‌ഐയുടെ പ്രതികരണം. #standwithcomradesrikanth എന്ന പേരില്‍ സോഷ്യല്‍മീഡിയ ക്യാംപയിനും എസ്‌എഫ്‌ഐ തുടങ്ങിയിട്ടുണ്ട്.