ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ല സ്വദേശിയായ മുദാവത് ശ്രീനു നായിക് ഇന്ത്യൻ സൈന്യത്തിലെ മേജർ വേഷം കെട്ടി വിശ്വസിപ്പിച്ച് വഞ്ചിച്ചത് പതിനേഴോളം സ്ത്രീകളെ. പട്ടാള വേഷത്തിൽ എം ശ്രീനിവാസ് ചൗഹാൻ എന്ന പേരുകൂടി ഉണ്ട്.
ഒൻപതാം ക്ലാസ് വരെ പഠിച്ചിട്ടുള്ളൂ
എങ്കിലും പട്ടാള വേഷം അണിഞ്ഞ് സ്ത്രീകളെ വലയിൽ വീഴ്ത്താൻ ഈ തട്ടിപ്പുക്കാരൻ മിടുക്കനാണ്.പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് ഇയാൾ 17 സ്ത്രീകളെ ചൂഷണം ചെയ്തിട്ടുണ്ടെന്നും, ഇവരിൽ നിന്നുമായി ആറ് കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നുമാണ് വിവരം.
വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് മേഘാലയ സർവ്വകാലശാലയിൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗിൽ എം. ടെക്കും കരസ്ഥമാക്കിട്ടുണ്ട്.
പട്ടാളക്കാരൻ എന്ന് തെളിയിക്കുന്ന വ്യാജ രേഖകളും ഇയാൾ ഉണ്ടാക്കി എടുത്തിട്ടുണ്ട്.മറ്റൊരു പെൺകുട്ടിയെ ഇതുപോലെ പറ്റിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആണ് പോലീസ് ഇയാളെ പിടികൂടിയത്.