Wednesday, December 18
BREAKING NEWS


തന്നെ തിരികെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് വിജയ്;തുറന്ന്‍ പറഞ്ഞ് രശ്മിക

By sanjaynambiar

ഗീതാഗോവിന്ദം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് ഇഷ്ടപെട്ട താരജോഡികളായി മാറിയവരാണ് വിജയ്‌ദേവരകൊണ്ടയും രശ്മിക മന്ദാനയും. ഇരുവരുടെയും മറ്റു എല്ലാ ചിത്രങ്ങളും ഹിറ്റായി മാറുകയും ചെയ്തു. ഇതോടെ താരങ്ങള്‍ അടുപ്പത്തിലാണെന്ന സ്ഥിരം ഗോസിപ്പുകളും ഉയര്‍ന്നു.

വിജയ് ദേവരക്കൊണ്ടയുമായി പ്രണയത്തില്‍; മറുപടിയുമായി രശ്മിക മന്ദാന -  Samakalika Malayalam

ഒരു തവണ വിവാഹനിശ്ചയം വരെ നടത്തിയെങ്കിലും ആ ബന്ധം ഉപേക്ഷിച്ച്‌ സിനിമയില്‍ സജീവമാവുകയായിരുന്നു രശ്മിക. പ്രണയബന്ധം തകര്‍ന്നതോടെ മാനസികമായി തകര്‍ന്നു പോയ തന്നെ തിരികെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് വിജയ് യാണെന്ന് തുറന്ന് പറയുകയാണ് രശ്മിക ഇപ്പോള്‍.ഗീതാഗോവിന്ദം എന്ന സിനിമയാണ് ഇരുവരുടെയും ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ഗീതാഗോവിന്ദത്തിന് ശേഷം ഡിയര്‍ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച്‌ എത്തിയിരുന്നു.

വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലോ?, പ്രതികരണവുമായി രശ്‍മിക മന്ദാന |  Reshmika Mandana says she is single

രക്ഷിത് ഷെട്ടിയുമായിട്ടുള്ള പ്രണയതകര്‍ച്ചയില്‍ നിന്നും ഞാന്‍ മടങ്ങി വരികയായിരുന്നു. അതുകൊണ്ട് തന്നെ കുറച്ച്‌ കരുതലും സുരക്ഷിതത്വവും എനിക്ക് ആവശ്യമായിരുന്നു. അതെല്ലാം വിജയ് ദേവരകൊണ്ടയില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചു. വിജയ് തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ച്‌ വാതോരാതെ സംസാരിക്കാറുണ്ടെങ്കിലും ഇരുവരും ഇഷ്ടത്തിലാണോ എന്ന കാര്യത്തെ കുറിച്ച്‌ ഇനിയും വ്യക്തതയില്ല. പലപ്പോഴും ഈ ചോദ്യത്തിന് താരങ്ങള്‍ മറുപടി പറയാറില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!