ഗ്ലാമറസ് വേഷങ്ങളിലൂടെ ശ്രദ്ധേയയായ തെന്നിന്ത്യൻ താരമാണ് റായ് ലക്ഷ്മി. തന്റെ പേര് മാറ്റിയും താരം വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ഇപ്പോഴിതാ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിവീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. സിനിമയിൽ നടക്കുന്ന കാസ്റ്റിംഗ് കൗച്ചുകൾ പകൽപോലെ സത്യമാണ്.
പലപ്പോഴും തനിക്കു നേരിടേണ്ടി വന്നിട്ടുള്ള അനുഭവങ്ങൾ തുറന്നു പറഞ്ഞിട്ടുള്ള നടികൂടിയാണ് റായ് ലക്ഷ്മി. ഇപ്പോഴിതാ ഇത്തരം ഒരു കാസ്റ്റിംഗ് കൗച്ചിനെപ്പറ്റിയുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് താരം.
ഇത്തവണ സിനിമ മോഹവുമായി എത്തിയ തന്റെ സുഹൃത്തു നേരിടേണ്ടി വന്ന അനുഭവമാണ് റായ് ലക്ഷ്മി പറയുന്നത്.
സിനിമയുടെ കാസ്റ്റിംഗ് കാൾ വന്നു അഭിനയിക്കാൻ ആയി യുവതി എത്തി.അവർ രതിമൂർച്ചയാണ് അഭിനയിച്ചുകാണിക്കുവാൻ ആവശ്യപ്പെട്ടത്.ഒടുവിൽ ഗതികെട്ട് കരഞ്ഞുകൊണ്ട് അവിടെ നിന്നും ഇറങ്ങി ഓടേണ്ടി വന്നുവെന്നും റായ്‌ലെക്ഷ്മി പറയുന്നു. പലപ്പോഴും അഭിനയിക്കാൻ വരുന്ന പെൺകുട്ടികളെ വിവസ്ത്രരായി നിർത്തുകയും ശരീരത്തിന്റെ അവളവെടുക്കുകയും ചെയ്യാറുണ്ടെന്നും താരം ആരോപിക്കുന്നു.