വിവാഹ വാഗ്ദാനം നൽകിയുള്ള ലൈംഗിക ബന്ധങ്ങൾ ബലാൽത്സംഗം ആയി ന്യായീകരിക്കാൻ ആവില്ല എന്ന് ഹൈകോടതി.
പരസ്പ്പര സമ്മതത്തോടെ ബന്ധം ഏറെ നാൾ തുടർന്നാൽ അതിനെ ബലാത്സംഗം എന്ന വകുപ്പിൽ പെടുത്താൻ ആകില്ല എന്നാണ് ജസ്റ്റിസ് വിഭു ബഖു പറഞ്ഞത്.
ഒരു യുവതി നൽകിയ ബലാത്സംഗ പരാതിയിൽ ആണ് കോടതി ഈ വിധി വ്യക്തമാക്കിയത്.
വിവാഹം കഴിക്കാം എന്ന് വാക്ദാനം ചെയ്ത് രണ്ട് പേരുടെയും സമ്മതത്തോടെ ഏർപ്പെടുന്ന ശാരീരിക ബന്ധം ഒരു കാലയളവിൽ തുടർന്ന് പോകുകയാണെങ്കിൽ അതിനെ ബലാത്സംഗം ആയി കണക്കാൻ സാധിക്കില്ല എന്നും നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്നും കോടതി നിരീക്ഷിച്ചു.