Monday, January 13
BREAKING NEWS


‘മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തില്‍’, ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ വിതരണമെന്ന് പ്രധാനമന്ത്രി

By sanjaynambiar

രാജ്യത്ത് മൂന്ന് കൊവിഡ് വാക്‌സിനുകള്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ശാസ്ത്രജ്ഞരുടെ അനുമതി ലഭിച്ചാലുടന്‍ ആഴ്ചകള്‍ക്കുള്ളില്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തുടങ്ങുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.

ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ക്ക് നല്ല ആത്മവിശ്വാസമുണ്ടെന്നും വാക്‌സിന്‍ വിതരണം നടത്തുമ്പോള്‍ കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍, മുതിര്‍ന്ന പൗരന്മാര്‍, ആരോഗ്യപ്രശ്‌നമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും അദ്ദേഹം സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കി.

സുരക്ഷിതമായ വില കുറഞ്ഞ വാക്‌സിന്‍ വൈകാതെ തന്നെ രാജ്യത്ത് ലഭ്യമാക്കും. വാക്‌സിന്‍ സംഭരണത്തിന് കോള്‍ഡ് സ്റ്റോറേജ് സംവിധാനം ശക്തിപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്നും ലോകം മുഴുവന്‍ വാക്‌സിനുമായി ബന്ധ ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ വിളിച്ച് ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 10 എംപി മാരില്‍ കൂടുതലുള്ള പാര്‍ട്ടികള്‍ക്കു മാത്രമേ യോഗത്തില്‍ സംസാരിക്കാന്‍ അനുമതിയുള്ളൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!