ഫുട്‌ബോള്‍ ലോകത്തെ ഇതിഹാസ താരം ഡീഗോ മറഡോണയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫുട്‌ബോള്‍ ലോകത്ത് മികച്ച നിമിഷങ്ങള്‍ സമ്മാനിച്ച താരമാണ് മറഡോണയെന്ന് മോദി അനുസ്മരിച്ചു പറഞ്ഞു. ട്വിറ്ററിലൂടെയാണ് മോദി അനുസ്മരണം അറിയിച്ചത്.
ആഗോള പ്രശസ്തി ആസ്വദിച്ച ഡീഗോ മറഡോണ ഫുട്‌ബോളിലെ ആചാര്യനായിരുന്നു. തന്റെ കരിയറിലുടനീളം ഫുട്‌ബോള്‍ മൈതാനത്ത് മികച്ച കായിക നിമിഷങ്ങള്‍ അദ്ദേഹം നമുക്ക് നല്‍കി. മറഡോണയുടെ അപ്രതീക്ഷിത വിയോഗം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ’ – മോദി ട്വീറ്റ് ചെയ്തു.
മറഡോണയുടെ വിയോഗത്തിൽ അനുശോചന പ്രവാഹം ഒഴുകുകയാണ്. പത്തുമണിയോടെയാണ് മറഡോണയുടെ മരണവാര്‍ത്ത സ്ഥിരീകരിക്കുന്നത്.