Monday, December 23
BREAKING NEWS


ഭാര്യയെ ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ കഴുത്തറുത്തുകൊന്നു

By sanjaynambiar

തേയിലത്തോട്ടതിനുള്ളില്‍ ഒളിച്ച രാജയെ, കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയാണ് കണ്ടെത്തിയത്

കട്ടപ്പന: ആറുവയസുകാരി മകളുടെ മുന്നില്‍വെച്ച്‌ ഭാര്യയെ കഴുത്തറുത്തുകൊന്ന യുവാവ് പിടിയിലായി. ഇടുക്കി പീരുമേട് പ്രിയദര്‍ശിനി കോളനിയില്‍ രാജലക്ഷ്മിയാണ്(30) കൊല്ലപ്പെട്ടത്. പ്രതിയായ രാജയെ(36) പൊലീസ് പിടികൂടി. നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ പുലര്‍ച്ചെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

ഭാര്യയെ സംശയമായതിനാലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ഭാര്യയ്ക്കു മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച്‌ ഇരുവരും തമ്മില്‍ കലഹം പതിവായിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് കൊലപാതകം നടന്നത്.

മദ്യപിച്ചെത്തിയ രാജയും രാജലക്ഷ്മിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സമീപത്തിരുന്ന വാക്കത്തി ഉപയോഗിച്ചു രാജലക്ഷ്മിയെ രാജ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ തല്‍ക്ഷണം രാജലക്ഷ്മി കൊല്ലപ്പെടുകയും ചെയ്തു. പത്തുവര്‍ഷം മുമ്ബ് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച്‌ രാജലക്ഷ്മി രാജയ്ക്കൊപ്പം ഒളിച്ചോടുകയായിരുന്നു. അതിനിടെയാണ് ഇരുവരും പ്രിയദര്‍ശിനി കോളനിയിലെ വീട്ടിലേക്കു താമസം മാറുന്നത്.

ഇവര്‍ക്ക് ആറു വയസ്സുള്ള പെണ്‍കുട്ടിയുണ്ട്. അച്ഛന്‍ അമ്മയെ കഴുത്തറുത്തുകൊലപ്പെടുത്തുമ്ബോള്‍ ഈ കുട്ടിയാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.

ഏതാനും ദിവസങ്ങളായി ഇരുവരും സ്വരച്ചേര്‍ച്ചയില്‍ ആയിരുന്നില്ല കലഹവും പതിവായിരുന്നു.അടുത്തിടെയായി രാജലക്ഷ്മിക്കു മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ച്‌ രാജ ഭാര്യയെ മര്‍ദ്ദിക്കുമായിരുന്നു. ഇരുവരും തമ്മില്‍ വഴക്കുണ്ടാകുന്നത് പതിവായിരുന്നു.

വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയില്‍ ഇന്നലെ രാത്രി 9.30നാണ് സംഭവം. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുകൂടുന്നതായി രാജയുടെ മാതാവ് അയല്‍വീട്ടില്‍ എത്തി പറഞ്ഞു. അയല്‍വാസികളുടെ സഹായം തേടുകയും ചെയ്തു.

എന്നാല്‍, ദിവസങ്ങളായി ഇവരുടെ വീട്ടില്‍ കലഹം പതിവായിരുന്നതിനാല്‍ സമീപവാസികള്‍ ഇടപെടാന്‍ താല്‍പര്യം കാട്ടിയില്ല.സംഭവദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. ഇക്കാര്യം അയല്‍വാസികളോട് പറയാന്‍ രാജയുടെ അമ്മ വീടിന് പുറത്തിറങ്ങിയ സമയമാണ് കൊലപാതകം നടന്നത്. ഈ സമയം ആറു വയസുള്ള മകള്‍ മാത്രമാണ് വീടിനുള്ളില്‍ ഉണ്ടായിരുന്നത്. കൊലനടത്തിയശേഷം രാജ അവിടെനിന്ന് ഓടിരക്ഷപെട്ടു.

തേയിലത്തോട്ടതിനുള്ളില്‍ ഒളിച്ച രാജയെ, കഴിഞ്ഞ ദിവസം ഒരു തൊഴിലാളിയാണ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് പൊലീസില്‍ വിവരം നല്‍കുകയും നാട്ടുകാര്‍ സംഘടിച്ചെത്തി പൊലീസിന്‍റെ സഹായത്തോടെ ഇയാളെ പിടികൂടുകയുമായിരുന്നു. രാജലക്ഷ്മിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!