Sunday, December 22
BREAKING NEWS


എന്‍കെ പ്രേമചന്ദ്രന്‍ എംപി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥി NK Premachandran MP

By sanjaynambiar

NK Premachandran MP കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ എന്‍കെ പ്രേമചന്ദ്രന്‍ എംപി വീണ്ടും യുഡിഎഫ് സ്ഥാനാര്‍ഥിയാകും. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് ആര്‍എസ്പി പ്രവര്‍ത്തകസമ്മേളനം ചേര്‍ന്നു. 

Also Read : https://www.bharathasabdham.com/lionel-messi-buys-10-8-million-florida-mansion-as-stunning-drone-footage-emerges/

കൊല്ലത്ത് വിപുലമായ പ്രവര്‍ത്തക സമ്മേളനം വിളിച്ചു ചേര്‍ത്താണ് ആര്‍എസ്പി ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാന്‍ തീരുമാനമെടുത്തത്. അറുനൂറോളം മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്ത യോഗം ഒരുക്കം വിലയിരുത്തി.

സംസ്ഥാനനേതാക്കളെല്ലാം സന്നിഹിതരായിരുന്നു. ആര്‍എസ്പിയുടെ കുത്തക സീറ്റായ കൊല്ലത്ത് വീണ്ടും എന്‍കെ പ്രേമചന്ദ്രന്‍ തന്നെ സ്ഥാനാര്‍ഥിയാകും. എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകര്‍ സജീവമാകാന്‍ നിര്‍ദേശം നല്‍കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!