Wednesday, December 18
BREAKING NEWS


നിപ്പ: സമ്പർക്ക പട്ടികയിൽ 1080 പേർ; ഹൈ റിസ്ക് പട്ടികയിൽ 297 പേർ Nipha Virus

By sanjaynambiar

Nipha Virus നിപയുമായി ബന്ധപ്പെട്ട് നിലവിൽ സമ്പർക്ക പട്ടികയിൽ ഉള്ളത് 1080 പേർ. 130 പേരെയാണ് സമ്പർക്ക പട്ടികയിൽ ഉൾപ്പെടുത്തിയത്. ഹൈ റിസ്ക് സമ്പർക്ക പട്ടികയിൽ 297 പേരുണ്ട്.

Also Read : https://www.bharathasabdham.com/nipah-a-net-will-be-spread-to-catch-the-bats-and-the-central-team-will-conduct-an-inspection-at-maruthongara/

ഇന്നലെ നിപ സ്ഥിരീകരിച്ച ചെറുവണ്ണൂർ സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ 72 പേരാണ് ഉള്ളത്. ആദ്യം മരണപ്പെട്ട വ്യക്തിയുടെ സമ്പർക്കപട്ടികയിൽ ഉള്ളവരുടെ എണ്ണം 417 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകന്‍റെ സമ്പർക്ക പട്ടികയിൽ നിലവിൽ 153 പേരാണ് ഉള്ളത്.

റീജ്യണൽ വിആർഡി ലാബിൽ ഇന്ന് ലഭിച്ചത് 22 സാംപിളുകളാണ്. കോൾ സെന്‍ററിൽ ഇന്ന് 168 ഫോൺ കോളുകളാണ് വന്നത്. ഇതുവരെ 671 പേർ കോൾ സെന്‍ററിൽ ബന്ധപ്പെട്ടു. ഇതുവരെ 180 പേർക്കാണ് മാനസിക പിന്തുണ നൽകിയത്. ആവശ്യത്തിന് മരുന്നുകൾ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.

Also Read : https://www.bharathasabdham.com/nipah-virus-nipah-has-been-confirmed-in-one-more-person-in-kozhikode/

രോഗബാധിതരെ നിരീക്ഷിക്കാൻ മെഡിക്കൽ കോളെജ് ഹോസ്പിറ്റലിൽ ഒരുക്കിയ 75 മുറികളിൽ 62 എണ്ണം ഒഴിവുണ്ട്. 6 ഐസിയുകളും 4 വെന്‍റിലേറ്ററുകളും 14 ഐസിയു കിടക്കകളും ഒഴിവുണ്ട്. മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ 9 മുറികളും 5 ഐസിയുകളും 2 വെന്‍റിലേറ്ററുകളും 10 ഐസിയു കിടക്കകളും ഒഴിവുണ്ട്. വടകര ജില്ലാ ആശുപത്രി, നാദാപുരം താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ 7 മുറികൾ വീതവും ഒഴിവുണ്ട്.

സ്വകാര്യ ആശുപത്രിയിൽ 10 മുറികളും 8 ഐസിയുകളും 5 വെന്‍റിലേറ്ററുകളും 10 ഐസിയു കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 10,714 വീടുകളിൽ സന്ദർശനം നടത്തി. 15,633 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!