Thursday, December 19
BREAKING NEWS


സംസ്ഥാനത്ത് പുതിയ ജനുസ്സിൽപെട്ട മലമ്പനി

By sanjaynambiar

സംസ്ഥാനത്ത് പുതിയ ജനുസ്സിൽ പെട്ട മലമ്പനി കണ്ടെത്തിയതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചർ. രോഗം വേഗം കണ്ടെത്തിയാൽ മറ്റുള്ളവരിലേക്ക് പകരാതെ സൂക്ഷിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മലമ്പനി രോഗ ലക്ഷണങ്ങളുമായി കണ്ണൂര്‍ ജില്ലാശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ ജവാനിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ ജനുസില്‍പ്പെട്ട മലമ്പനി കണ്ടെത്തിയത്.

ഉടന്‍ തന്നെ മാര്‍ഗരേഖ പ്രകാരമുള്ള സമ്പൂര്‍ണ ചികിത്സ ലഭ്യമാക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈര്‍ജിതമാക്കുകയും ചെയ്തതിനാല്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപകമാകാതെ തടയുവാന്‍ സാധിച്ചു എന്ന് മന്ത്രി വ്യക്തമാക്കി.

Image may contain: text that says "പുതിയ ജനുസിൽപ്പെട്ട മലമ്പനി യഥാസമയം കണ്ടെത്തി കൃത്യമായ ഇടപെട്ടു സംസ്ഥാനത്ത് രോഗ പകർച്ച തടഞ്ഞു kkshailaja"

സാധാരണയായി ആഫ്രിക്കയിലാണ് പ്ലാസ്‌മോഡിയം ഓവേല്‍ രോഗാണു പരത്തുന്ന മലമ്പനി റിപ്പോര്‍ട്ട് ചെയ്ത് വരുന്നത്. സുഡാനില്‍ നിന്ന് കേരളത്തില്‍ എത്തിയ ജവാനിലാണ് ഈ രോഗം സ്ഥിരീകരിച്ചത്. ഫാല്‍സിപ്പാരം മലമ്പനിയുടെ അത്ര മാരകമല്ല ഓവേല്‍ കാരണമാകുന്ന മലമ്പനി. മറ്റ് മലമ്പനി രോഗങ്ങള്‍ക്ക് സമാനമായ ചികിത്സയാണ് ഓവേല്‍ കാരണമാകുന്ന മലമ്പനിക്കും നല്‍കുന്നത്. കേരളത്തില്‍ അപൂര്‍വമാണ് ഇത്തരം ജനുസില്‍പ്പെട്ട മലമ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംസ്ഥാനത്ത് പൊതുവെ വെവാക്‌സ്, ഫാല്‍സിപ്പാറം എന്നീ രോഗാണുക്കളാണ് മലമ്പനിയ്ക്ക് കാരണമായി കണ്ടുവരുന്നത്.

https://www.facebook.com/kkshailaja/posts/3605323939555561
Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!