Thursday, December 19
BREAKING NEWS


നേരറിയും നേരത്ത് തിരുവനന്തപുരത്ത് തുടങ്ങി

By bharathasabdham

വ്യത്യസ്ത സാമൂഹിക ചുറ്റുപാടിൽ ജീവിക്കുന്ന രണ്ട് കുടുംബങ്ങളിലെ അംഗങ്ങളായ സണ്ണിയും അപർണയും തമ്മിലുള്ള കടുത്ത പ്രണയത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും ആ പ്രശ്നങ്ങളെ മറി കടക്കാൻ നടത്തുന്ന ശ്രമങ്ങൾക്കിടയിൽ അവർ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളും തുടർ സംഭവങ്ങളുമാണ് തിരുവനന്തപുരത്ത് പൂജാ ചടങ്ങുകളോടെ ചിത്രീകരണം ആരംഭിച്ച “നേരറിയും നേരത്ത് ” എന്ന ചിത്രത്തിൻ്റെ പ്രമേയം.

അഭിറാം രാധാകൃഷ്ണൻ, ഫറാ ഷിബ്‌ല എന്നിവർ മുഖ്യ കഥാപാത്രങ്ങളാകുന്നു. ഒപ്പം സ്വാതിദാസ് പ്രഭു, രാജേഷ് അഴിക്കോടൻ, കല സുബ്രമണ്യൻ എന്നിവരും അഭിനയിക്കുന്നു. ബാനർ – വേണി പ്രൊഡക്ഷൻസ്, രചന, സംവിധാനം – രഞ്ജിത്ത് ജി. വി, നിർമ്മാണം – എസ്. ചിദംബരകൃഷ്ണൻ, ഛായാഗ്രഹണം – ഉദയൻ അമ്പാടി, എഡിറ്റിംഗ് – മനു ഷാജു, ഗാനരചന – സന്തോഷ് വർമ്മ, സംഗീതം – ടി.എസ്. വിഷ്ണു, പ്രൊഡക്ഷൻ കൺട്രോളർ -കല്ലാർ അനിൽ, കല- അജയ്. ജി അമ്പലത്തറ, കോസ്റ്റ്യും – റാണ പ്രതാപ്, ചമയം – അനിൽ നേമം, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ജിനി സുധാകരൻ, അസ്സോസിയേറ്റ് ഡയറക്ടർ – അരുൺ ഉടുമ്പ്ഞ്ചോല, സ്റ്റിൽസ് – നൗഷാദ് കണ്ണൂർ, ഡിസൈൻസ് – പ്രമേഷ് പ്രഭാകർ, പിആർഓ – അജയ് തുണ്ടത്തിൽ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!