Monday, December 23
BREAKING NEWS


Murder Tuvvurതുവ്വൂര്‍ കൊലപാതകം: വിഷ്ണു പിടിച്ചുനിന്നത് പൊതുപ്രവര്‍ത്തന പ്രതിച്ഛായ മറയാക്കി Murder Tuvvur

By sanjaynambiar

Murder Tuvvur മലപ്പുറം തുവ്വൂരില്‍ യുവതിയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രധാന പ്രതി വിഷ്ണു പിടിച്ചുനിന്നത് നാട്ടിലെ പൊതുപ്രവര്‍ത്തകനെന്ന പ്രതിച്ഛായ മറയാക്കി.

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ ഇയാള്‍, സുജിതയെ കാണാതായെന്ന വാര്‍ത്ത പുറത്തായത് മുതല്‍ തിരച്ചിലിലും മറ്റ് പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. നാട്ടുകാര്‍ രൂപവത്കരിച്ച സുജിത തിരോധാന ആക്ഷൻ കമ്മിറ്റിയിലും ഇയാള്‍ അംഗമായിരുന്നു.

സുജിതയെ കാണാനില്ലെന്ന പോസ്റ്റര്‍ ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. കരുവാരക്കുണ്ട് പോലീസിൻ്റെ അറിയിപ്പും പങ്കുവെച്ചു. തിരോധാനത്തിൻ്റെ കൂടുതല്‍ വാര്‍ത്തകള്‍ നല്‍കാത്തത് സംബന്ധിച്ച്‌ പ്രാദേശിക മാധ്യമപ്രവര്‍ത്തകരോട് ഇയാള്‍ ചോദിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ സംശയത്തിന് ഇട നല്‍കാത്ത രീതിയിലായിരുന്നു ഇയാളുടെ പെരുമാറ്റങ്ങള്‍.

എന്നാല്‍, സുജിതയുടെ മൊബൈലിൻ്റെ അവസാന സിഗ്നല്‍ വിഷ്ണുവിൻ്റെ വീടിന് സമീപമായതിനാലും അവിടെ വിഷ്ണുവിൻ്റെ മൊബൈല്‍ സിഗ്നല്‍ രേഖപ്പെടുത്തിയതിനാലും പോലീസിന് ആദ്യമേ സംശയമുണ്ടായിരുന്നു. മാത്രമല്ല, സുജിതയുടെ ആഭരണങ്ങള്‍ വില്‍ക്കാൻ ഇയാള്‍ ശ്രമിച്ചത് നാട്ടില്‍ അറിയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് ഓഫീസില്‍ നടന്ന ഓണാഘോഷ പരിപാടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഐ എസ് ആര്‍ ഒയില്‍ ജോലി ലഭിച്ചെന്ന് പറഞ്ഞ് പഞ്ചായത്തിലെ താത്കാലിക ജോലിയില്‍ നിന്ന് ഇയാള്‍ രാജിവെക്കുകയും ചെയ്തു.

വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് വീട്ടുവളപ്പില്‍ മൃതദേഹം കുഴിച്ചിട്ട കാര്യം സമ്മതിച്ചത്. തുവ്വൂര്‍ പഞ്ചായത്ത് ഓഫീസില്‍ നേരത്തേ വിഷ്ണു ജോലി ചെയ്തിരുന്നു. ആഭരണമടക്കം അപഹരിക്കാനായിരുന്നു കൊലപാതകമെന്നാണ് സൂചന.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!