Sunday, December 22
BREAKING NEWS


4 മാസത്തിനിടെ കൊല്ലപ്പെടുന്നത് അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകൻ.

By sanjaynambiar

കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകനാണ് കൊല്ലം മണ്‍റോതുരുത്ത് സ്വദേശി മണിലാല്‍ (52).

ഈ അഞ്ച് കൊലപാതകങ്ങളിലെ കൊലപാതകികളെല്ലാം കോണ്‍ഗ്രസ്-ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. രാഷ്ട്രീയ അക്രമങ്ങൾ ഇല്ലാത്ത സ്ഥലത്ത് ബോധപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും, തെരഞ്ഞെടുപ്പ് ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ ഗൂഢലോചനയെ തുടര്‍ന്നാണ് മണ്‍റോ തുരുത്തില്‍ മണിലാല്‍ മരണപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനില്‍ നിന്നും അംഗത്വമെടുത്തയാളാണ് മുഖ്യപ്രതി അശോകന്‍. നാടിനും നാട്ടുകാർക്കും ഏറെ പ്രിയപ്പെട്ടവനാണ് കൊല്ലപ്പെട്ട മണിലാൽ.

കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ആഗസ്തില്‍ വെട്ടിക്കൊന്നത് കോണ്‍ഗ്രസുകാരാണ്.

ഉന്നത കോണ്‍ഗ്രസ് നേതാക്കളുടെ ആസൂത്രണവും സഹായവും കൊലപാതകങ്ങള്‍ക്ക് പിന്നിലുണ്ടെന്ന സംശയം പൊലീസ് അന്വേഷിച്ചുവരികയാണ്. എന്തായാലും സിപിഎം പ്രവർത്തകരെ യാതൊരു പ്രകോപനവും ഇല്ലാതെ കൊന്നുതള്ളുന്നതിൽ കോണ്‍ഗ്രസിന്‍റെയും സംഘപരിവാറിന്‍റെയും രാഷ്ട്രീയം ഒന്നു തന്നയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!