കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിയും എൽ.ഡി.എഫും തമ്മിലാണ് മത്സരമെന്ന കെ. സുരേന്ദ്രന്റെ പരാമർശത്തിനെതിരെ മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കെ.സുരേന്ദ്രൻ ദിവാ സ്വപ്നം കാണുകയായിരുന്നു.
തെരഞ്ഞെടുപ്പിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അന്തർധാര ഉണ്ടെന്നും മുല്ലപ്പള്ളി ആരോപിച്ചു.
തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ചരിത്രവിജയം ഉണ്ടാകുമെന്നും എൽഡിഎഫ് പ്രകടനപത്രിക കപട വാഗ്ദാനങ്ങളുടെ കൈപുസ്തകമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
താരസംഘടനയായ അമ്മയ്ക്ക് എതിരെയും മുല്ലപ്പള്ളി രൂക്ഷ വിമർശനം ഉന്നയിച്ചു. ഡെന്മാർക്കിലെന്തോ ചീഞ്ഞു നാറുന്നു എന്ന സ്ഥിതിയാണ് സിനിമയിലെന്നും മുല്ലപ്പള്ളി പറഞ്ഞു.