പുരാവസ്തു തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകും കേസുമായി ബന്ധപ്പെട്ട് രണ്ടാമത്തെ പ്രാവശ്യമാണ് കെ സുധാകരൻ ഇ.ഡിക്ക് മുന്നില്‍ ഹാജരാകുന്നത്.
ALSO READ : https://www.bharathasabdham.com/ganesh-kumar-solar-ldf-udf-kerala/
പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഹാജരാകാൻ കഴിയില്ലെന്നും തനിക്ക് കൂടുതല്‍ സമയം വേണമെന്നുമാണ് സുധാകരൻ ഇ.ഡിയെ അറിയിച്ചിരുന്നത്. കേസില്‍ നേരത്തെ കെ. സുധാകരനെ ഇ.ഡി വിശദമായി ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞമാസം 30ന് വീണ്ടും ഹാജരാകണം എന്നാവശ്യപ്പെട്ടപ്പോഴാണ് തിരക്കിന്റെ കാര്യം ചൂണ്ടിക്കാട്ടിയത്.