മൂന്ന് വര്‍ഷത്തിനകം രാജ്യമാകെ അതിവേഗ ഒപ്‌റ്റിക് ഫൈബര്‍ ഡാറ്റ കണക്‌ടിവിറ്റി നല്‍കുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: മൊബൈല്‍ സജ്ജീകരണത്തിനും രൂപകല്‍പനയിലും വികസനത്തിലും വില്‍പനയിലും ഒരു ആഗോള ഹബായി ഇന്ത്യയെ മാറ്റുവാന്‍ ഒരുമിച്ച് ശ്രമിക്കാമെന്ന് ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് 2020 അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃത്യസമയത്ത് തന്നെ ഇന്ത്യയില്‍ കോടിക്കണക്കിന് ജനങ്ങളില്‍ 5ജി സാങ്കേതികവിത്യ എത്തിക്കാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി മൊബൈല്‍ കമ്ബനികളോട് ആവശ്യപ്പെട്ടു.
മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെയാണ് ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് കോടികള്‍ ഡോളര്‍ വരുമാനമായി ലഭിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് കാലത്തും മറ്റ് ആപത്ത് സമയത്തും മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെയാണ് കോടിക്കണക്കിന് പാവപ്പെട്ടവര്‍ക്ക് സഹായം ലഭ്യമായത്.
സാങ്കേതികമായി അപ്‌ഗ്രെഡേഷന്‍ വരുമ്ബോള്‍ മൊബൈല്‍ ഫോണുകള്‍ ഉടനടി മാറ്റുന്ന സ്വഭാവം നാം ഇന്ത്യക്കാര്‍ക്കുണ്ട്. അതിനാല്‍ തന്നെ ഇ-വേസ്‌റ്റുണ്ടാകുന്ന സാഹചര്യം ഇവിടെ അധികമാണ്. ഇതിനായി പ്രത്യേക കാര്യനിര്‍വഹണ സംഘത്തെ രൂപീകരിക്കേണ്ടതുണ്ട്. മാത്രമല്ല മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും ഫൈബര്‍ ഒപ്‌റ്റിക് ഡാറ്റ സൗകര്യം സര്‍ക്കാര്‍ ഏര്‍പ്പെടുത്തുമെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ പ്രോത്‌സാഹനവും ഇത്തവണ ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗവും സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് മൊബൈല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്. മൊബൈല്‍ ഗവേഷണവും സാങ്കേതിക വിദ്യാ വികസനവും പ്രോത്‌സാഹിപ്പിക്കാനും വിദേശ പ്രാദേശിക നിക്ഷേപം ആകര്‍ഷിക്കാനുമാണ് കോണ്‍ഗ്രസ് നടത്തുന്നത്.
വിവിധ മന്ത്രാലയങ്ങള്‍, ടെലികോം സി.ഇ.ഒമാര്‍,ആഗോള കമ്ബനികളുടെ സി.ഇ.ഒമാര്‍,നിര്‍മ്മിതബുദ്ധി വിദഗ്‌ധ ഇങ്ങനെ മൊബൈല്‍ ഫോണ്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ ഉന്നതര്‍ കോണ്‍ഗ്രസില്‍ പങ്കെടുത്തു.