വിഷമിക്കേണ്ട കാര്യമില്ലെന്നും തങ്ങള്‍ ഇപ്പോള്‍ ചികിത്സയിലാണെന്നും ജൂനിയര്‍ ചിരു അടക്കം എല്ലാവരും സുഖമായിരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു.
ബെംഗളൂരു: മേഘ്‌ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. തന്റെ അച്ഛനമ്മമാര്‍ക്കും കൊവിഡ് പോസിറ്റീവാണെന്നും മേഘ്‌ന ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത് .
എനിക്കും കുഞ്ഞിനും അച്ഛനും അമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. അടുത്ത ആഴ്ചകളിലായി സമ്ബര്‍ക്കത്തില്‍വന്നവരോടെല്ലാം അറിയിച്ചിട്ടുണ്ട്,’ മേഘ്‌ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. തങ്ങള്‍ കൊവിഡിനെ പോരാടി തോല്‍പ്പിക്കുമെന്നും താരം കൂട്ടിച്ചേർത്തു
കഴിഞ്ഞ ദിവസം മേഘ്‌നയുടെ അമ്മ പ്രമീളയെ ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അടുത്ത സമ്ബര്‍ക്കമുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ഒക്ടോബര്‍ 22ന് ആയിരുന്നു മേഘ്ന രാജിന് ആണ്‍കുഞ്ഞ് പിറന്നത്. ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തിന്റെ വേദനയില്‍ കഴിയുന്ന കുടുംബത്തില്‍ സന്തോഷം നിറച്ചാണ് ജൂനിയര്‍ ചിരു കടന്നുവന്നത്. മേഘ്നയുടെയും ചിരഞ്ജീവിയുടെയും വിവാഹനിശ്ചയ ചടങ്ങ് നടന്ന തീയതിയില്‍ ജനിച്ച കുഞ്ഞിനെ ചിരഞ്ജീവിയുടെ പുനര്‍ജന്മമാണെന്നും കുടുംബം വിശേഷിപ്പിക്കുകയുണ്ടായിരുന്നു.
മേഘ്‌ന നാലു മാസം ഗര്‍ഭിണിയായിരിക്കെ ആയിരുന്നു ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിതമായ വേർപാട്. ചിരുവിന്റെ വേര്‍പാടിന് ശേഷം മേഘ്‌നയ്ക്ക് പൂര്‍ണ പിന്തുണയുമായി ചിരഞ്ജീവിയുടെ കുടുംബം താരത്തിനൊപ്പം ഉണ്ടായിരുന്നു.
താരത്തിന്റെ പോസ്റ്റ്
‘എല്ലാവര്‍ക്കും നമസ്‍കാരം, എന്‍റെ അച്ഛന്‍, ഞാന്‍, കുട്ടി എന്നിവര്‍ കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഞങ്ങളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും ഈ പരിശോധനാഫലത്തിന്‍റെ കാര്യം അറിയിച്ചിട്ടുണ്ട്. ഇതില്‍ ഭയക്കേണ്ട കാര്യമില്ലെന്നാണ് ചിരുവിന്‍റെയും എന്‍റെയും ആരാധകരോട് എനിക്ക് പറയാനുള്ളത്. നിലവില്‍ ചികിത്സയിലാണ് ഞങ്ങളെല്ലാവരും. ജൂനിയര്‍ ചിരു അടക്കം എല്ലാവരും സുഖമായിരിക്കുന്നു. ഓരോ നിമിഷവും വ്യാപൃതയായി ഇരിക്കാന്‍ കുഞ്ഞ് സഹായിക്കുന്നുണ്ട്. ഒരു കുടുംബം എന്ന നിലയില്‍ ഈ യുദ്ധത്തെ ഞങ്ങള്‍ നേരിടുമെന്നും വിജയിച്ചുവരുമെന്നും അറിയിക്കട്ടെ’, എന്നാണ്