Monday, December 23
BREAKING NEWS


മീര നന്ദൻ വിവാഹിതയാകുന്നു; പ്രതിശ്രുത വരനൊപ്പമുള്ള ചിത്രം പങ്കുവച്ച് താരം Meera Nandan

By sanjaynambiar

Meera Nandan മലയാളികളുടെ പ്രിയതാരം മീരാ നന്ദൻ വിവാഹിതയാകുന്നു. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കു വച്ചു. ലണ്ടനിൽ ജോലി ചെയ്യുന്ന ശ്രീജുവാൻ വരൻ.

Also Read : https://www.bharathasabdham.com/chief-minister-pinarayi-vijayan-said-that-there-have-been-a-total-of-17-custodial-deaths-in-kerala-during-his-administration/

വിവാഹനിശ്ചയ ചടങ്ങിൻറെ ഫോട്ടോഗ്രാഫി നിർവഹിച്ച ലൈറ്റ്സ് ഓൺ ക്രിയേഷൻസ് ഇൻസ്റ്റാഗ്രാം പേജിൽ ഇരുവരും കണ്ടു മുട്ടിയതിനെക്കുറിച്ച് കുറിച്ചിട്ടുണ്ട്. മാട്രിമോണിയൽ സൈറ്റ് വഴിയാണ് മീരയും ശ്രീജുവു പരിചയപ്പെട്ടതിന്റെ കുറിപ്പിലുള്ളത്.

കൊച്ചി എളമക്കര സ്വദേശിയായ മീര അവതാരകയാണ് കരിയർ ആരംഭിച്ചത്. അതിനു ശേഷം ദിലീപ് നായകനായ മുല്ല എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലെത്തി.

Also Read : https://www.bharathasabdham.com/akashs-arrest-crowd-in-front-of-the-station-commotion-eat-with-family-and-go-to-jail-akash-thillankeri-cpm/

പുതിയ മുഖം , എൽസമ്മ എന്ന ആൺകുട്ടി, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. അതിനു ശേഷം തമിഴിലും തെലുങ്കിലും കന്നഡയിലും തിളങ്ങി. നിലവിൽ ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!