Monday, December 23
BREAKING NEWS


മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നത് പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ട

By sanjaynambiar

കോൺഗ്രസിൽ പൊട്ടിതെറി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിൽ വീണ്ടും പൊട്ടിതെറി. തിരഞ്ഞെടുപ്പ് തിരിച്ചടിയില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും രമേശ് ചെന്നിത്തലയുടെയും നിലപാടിനെതിരെയാണ് കെ. സുധാകരന്‍ രംഗത്തെത്തിയത്. രാഷ്ട്രീയകാര്യ സമിതിയിലാണ് നേതാക്കള്‍ നിലപാട് ആവര്‍ത്തിച്ചത്.

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള നീക്കുപോക്കിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അപകടമുണ്ടാക്കിയത്. താഴെത്തട്ടുമുതല്‍ അഴിച്ചുപണി വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. അതേസമയം മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് ആവർത്തിച്ച് ന്യായീകരിക്കാൻ ശ്രമിച്ചപ്പോള്‍ യോഗത്തിൽ വൻവിമർശനമാണ് ഉയർന്നത്. മാധ്യമങ്ങൾക്ക് മുൻപിൽ കണക്കുകൾ നിരത്തി ന്യായീകരിക്കുന്നതു പോലെ ഞങ്ങളെ വിഡ്ഢികളാക്കേണ്ടെന്നും വി.ഡി.സതീശൻ യോഗത്തിൽ പറയുകയുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!