Prime Minister പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ്. വീട് നിർമ്മിക്കാനെന്ന വ്യാജേന കരാർ നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആളുകളാണ് തട്ടിപ്പിന് പിന്നിൽ.
തമിഴ്‌നാട്ടിലെ സ്ഥലങ്ങൾ കാണിച്ച് ഇത് തങ്ങൾ ഏറ്റെടുത്ത സ്ഥലമാണെന്നും, മൂന്ന് വർഷത്തിനുള്ളിൽ ആയിരം വീടുകൾ ഇവിടെ നിർമിക്കണമെന്ന് പറഞ്ഞ് കരാറുകാരെ പറ്റിച്ചാണ് തട്ടിപ്പ് സംഘം പണം തട്ടുന്നത്. ഈ ഭൂമിയിൽ പല കരാറുകാരും നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമ്പോഴാണ് ശരിയായ ഭൂവുടമകൾ വിവരമറിഞ്ഞെത്തുന്നത്. പിന്നാലെയാണ് കരാറുകാർ തട്ടിപ്പിന്റെ ചുരുളഴിയുന്നത്. അപ്പോഴേക്കും ഇഎംഡി ആയും മറ്റും കരാറുകാർ ലക്ഷങ്ങളും കോടികളും നൽകിയിട്ടുണ്ടാകും.
Also Read: https://www.bharathasabdham.com/famous-director-kg-george-passed-away/
‘PMAY പദ്ധതി പ്രകാരം ആയിരത്തോളം വീട് നിർമിക്കാനാണ് IHFL എന്ന കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്. ഇതിന്റെ ഇഎംഡിയായി 40 ലക്ഷം രൂപ അയച്ചു. എന്നാൽ ജോലി ആരംഭിക്കാനായി വർക്ക് ഓർഡർ നൽകുകയോ ഒന്നും ചെയ്തില്ല. കരാർ എഴുതുന്നതിന് മുൻപായി തിരുന്നൽവേലയിൽ പോയിരുന്നു. അവിടെ നിർമാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത് കണ്ടാണ് കമ്പനിയുമായി കരാറിൽ ഏർപ്പെട്ടത്’ – തട്ടിപ്പിനിരയായ വ്യക്തി പറഞ്ഞു.
മലപ്പുറം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലെ നൂറോളം മലയാളികളാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരകളായത്. തമിഴ്‌നാട്ടിൽ രാജശേഖരൻ എന്ന വ്യക്തിയാണ് തട്ടിപ്പിന് പിന്നിൽ. കേരളത്തിൽ നിന്ന് തട്ടിപ്പ് നടത്തുന്നത് ആരെന്ന കാര്യത്തിൽ വ്യക്തതയില്ല. തട്ടിപ്പ് സംഘത്തിന് എതിരെ കേരളത്തിലും, തമിഴ്‌നാട്ടിലും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.