Sunday, December 22
BREAKING NEWS


വീണ്ടും മലയാളിത്തിളക്കം; ലോങ് ജമ്പില്‍ ആന്‍സി സോജന് വെള്ളി Ansi Sojan

By bharathasabdham

Ansi Sojan ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ലോങ് ജമ്പില്‍ മലയാളി താരം ആന്‍സി സോജന് വെള്ളി. ഇന്നു നടന്ന ഫൈനലില്‍ 6.63 മീറ്റര്‍ താണ്ടിയാണ് ആന്‍സി വെള്ളി നേട്ടം സ്വന്തമാക്കിയത്.

6.73 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ ഷിഖി സിയോങ്ങിനാണ് സ്വര്‍ണം. 6.50 മീറ്ററുമായി ജപ്പാന്‍ താരം സമിരെ ഹാട്ട വെങ്കലം നേടി. ആന്‍സിക്കൊപ്പം മത്സരിച്ച ഇന്ത്യയുടെ ഷൈലി സിങ്ങിന് 6.48 മീറ്ററില്‍ അഞ്ചാമതെത്താനേ കഴിഞ്ഞുള്ളു.

Also Read: https://www.bharathasabdham.com/rajasthan-govt-countdown-begins-prime-minister/

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം ഇതുവരെ 16 ആയി. ഇന്ന് നേരത്തെ നടന്ന വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ ഇന്ത്യന്‍ താരങ്ങളായ പാരുള്‍ ചൗധരിയും പ്രീതി ലാംബയും യഥാക്രമം വെള്ളിയും വെങ്കലവും നേടിയിരുന്നു.

9:27.63 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പാരുളിന്റെ വെള്ളിനേട്ടം. പ്രീതിയാകട്ടെ 9:43.63 മിനിറ്റില്‍ ഓടിയെത്തിയാണ് വെങ്കലമണിഞ്ഞത്. 9:18.28 മിനിറ്റില്‍ ഫിനിഷ് ചെയ്ത ബഹ്‌റൈന്റെ മ്യൂറ്റില്‍ വിന്‍ഫ്രഡ് യാവി ഗെയിംസ് ഗെയിംസ് റെക്കോഡോടെ സ്വര്‍ണമണിഞ്ഞു. 4-400 മീറ്ററിലായിരുന്നു അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മറ്റൊരു മെഡല്‍നേട്ടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!