Tuesday, December 17
BREAKING NEWS


പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് മുഖ്യപ്രതി പിടിയിൽ PSC recruitment

By sanjaynambiar

PSC recruitment പിഎസ്‌സി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാൾ പൊലീസിന്റെ പിടിയിൽ.

തൃശ്ശൂർ ആമ്പല്ലൂർ സ്വദേശി രശ്മിയാണ് പിടിയിലായത്. ഇവരുടെ നേതൃത്വത്തിലാണ് തട്ടിപ്പ് നടന്നത്. മറ്റൊരു പ്രതിയായ അടൂർ സ്വദേശി ആർ രാജലക്ഷ്മിക്കായി അന്വേഷണം തുടരുകയാണ്.

പൊലീസ്‌ ഉദ്യോഗസ്ഥ എന്ന് വിശ്വസിപ്പിച്ചാണ് ഇവർ ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയത്. പൊലീസുകാരിയെന്ന്‌ ഉറപ്പിക്കാൻ യൂണിഫോമിലുള്ള ചിത്രങ്ങൾ അയച്ചു നൽകിയെന്ന് തട്ടിപ്പിനിരയായവർ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

Also Read : https://www.bharathasabdham.com/nk-premachandran-mp-is-again-udf-candidate/

രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു. വാട്സാപ് ഗ്രൂപ്പ് വഴി ഉദ്യോഗാർത്ഥികളുടെ വിശ്വാസം നേടിയെടുത്ത പ്രതികൾ ഓൺലൈൻ ഇടപാടിലൂടെയാണ് പണം കൈപ്പറ്റിയത്.

ഉദ്യോഗാർത്ഥികൾക്കായി തട്ടിപ്പുസംഘം തയാറാക്കിയ വാട്സാപ് ഗ്രൂപ്പിൽ 84 പേർ അംഗങ്ങളായിരുന്നു. ഇതിൽ 15 പേർ മാത്രമേ പണം നഷ്ടപ്പെട്ടതായി പൊലീസിനോട് പറഞ്ഞിട്ടുള്ളൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!