Sunday, December 22
BREAKING NEWS


ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാം പ്രതിയായ എംവി മർഷൂക്കിന് ജീവപര്യന്തം

By ഭാരതശബ്ദം- 4

ആർഎസ്എസ് നേതാവ് അശ്വിനികുമാർ വധക്കേസിൽ മൂന്നാം പ്രതിയായ എംവി മർഷൂക്കിന് ജീവപര്യന്തം. പ്രതിക്കെതിരെ ആറ് കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണിത്. തലശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധിപറഞ്ഞത്. ജീവപര്യന്തവും അൻപതിനായിരം രൂപ പിഴയുമാണ് ശിക്ഷാ വിധി. ഇയാൾക്ക് ഒറ്റ തവണയായി മാത്രം ജീവപര്യന്തം അനുഭവിച്ചാൽ മതിയാകും. കേസിൽ ആകെ 14 പ്രതികളാണ് ഉണ്ടായിരുന്നത് അതിൽ തന്നെ തെളിവുകളുടെ അഭാവത്തിൽ മറ്റ് 13 പ്രതികളെയും കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. പ്രധാന സാക്ഷി മൊഴികൾ വിശ്വാസയോഗ്യമല്ലെന്നാണ് കോടതിയുടെ കണ്ടെത്തൽ.

ആർഎസ്എസ് ബൗദ്ധിക് പ്രമുഖും, ഹിന്ദു ഐക്യവേദി കണ്ണൂർ ജില്ലാ കൺവീനറും, പ്രഗതി കോളേജ് അധ്യാപകനുമായിരുന്നു ഇരിട്ടി പുന്നാട് സ്വദേശിയായ അശ്വനികുമാർ. പുന്നാട് നിന്ന് ഇരിട്ടിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന അശ്വിനി കുമാറിനെ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബസിനുള്ളിലിട്ട് എൻഡിഎഫ്. പ്രവർത്തകർ വെട്ടിക്കൊല്ലുകയായിരുന്നു. പോപ്പുലർ ഫ്രണ്ടിന്റെ മുൻ രൂപമാണ് എൻഡിഎഫ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!