Wednesday, December 18
BREAKING NEWS


ഹെല്‍മെറ്റ് ഇല്ലേ? പിഴയടച്ച്‌ രക്ഷപ്പെടാമെന്ന് ഇനി ആരും വിചാരിക്കേണ്ട; ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

By sanjaynambiar

തിരുവനന്തപുരം:ഇരുചക്ര വാഹനങ്ങളില്‍ പിന്നിലിരിക്കുന്ന് യാത്ര ചെയ്യുന്നയാള്‍ക്ക് ഹെല്‍മെറ്റ് ഇല്ലെങ്കിലും വാഹനമോടിക്കുന്നയാളിന്റെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടമാകും. കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്‍പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം ആര്‍ അജിത്കുമാര്‍ വ്യക്തമാക്കി.

ഹെല്‍മറ്റ് ധരിക്കാത്തവര്‍ക്കു കേന്ദ്ര നിയമപ്രകാരം 1,000 രൂപയാണ് പിഴയെങ്കിലും സംസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക അധികാരം ഉപയോഗിച്ച്‌ കേരളത്തില്‍ 500 രൂപയായി കുറച്ചിരുന്നു. 2020 ഒക്ടോബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ 206-ാം വകുപ്പ് (4)ാം ഉപവകുപ്പ് പ്രകാരം പൊലീസ് ഓഫീസര്‍ക്ക് പരിശോധന വേളയില്‍ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തുവരുന്നത് കണ്ടാല്‍ ഡ്രൈവിങ് അധികാരിക്ക് ഡ്രൈവിങ് ലൈസന്‍സ് അയോഗ്യത കല്‍പ്പിക്കാന്‍ ശുപാര്‍ശ ചെയ്തുകൊണ്ട് ഒറിജിനല്‍ ലൈസന്‍സ് അയച്ചുകൊടുക്കാനും അധികാരം നല്‍കിയിരിക്കുന്നു.

കേന്ദ്രനിയമത്തിലെ 1000 രൂപ പിഴ 500 രൂപയായി സംസ്ഥാനം കുറച്ചിരുന്നു. എന്നാല്‍ മൂന്നുമാസത്തേയ്ക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനുള്ള വ്യവസ്ഥ പിന്‍വലിച്ചിട്ടില്ല. പിഴ അടച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനും, ഡ്രൈവര്‍ റിഫ്രഷര്‍ കോഴ്‌സിന് അയയ്ക്കാനും, കഴിയും. ഈ വ്യവസ്ഥകള്‍ മലപ്പുറത്തെ പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയപ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും അപകട മരണ നിരക്ക് 40 ശതമാനം കുറയുകയും ചെയ്തുവെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.

Content retrieved from: https://www.bharathasabdham.com/news/helmet-kerala-bick-mvd.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!