Monday, December 23
BREAKING NEWS


ബിജെപി സംസ്‌ഥാന നേതാവിനെതിരെ പീഡന ആരോപണവുമായി കുടുംബം. ബിജെപി സംസ്‌ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ തങ്ങളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നു എന്നാണ് കൃഷ്ണകുമാറിന്റെ ഭാര്യയുടെ കുടുംബം ആരോപിക്കുന്നത്.

By sanjaynambiar

പാലക്കാട്: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനുമായ സി. കൃഷ്ണകുമാര്‍ പീഡിപ്പിക്കുന്നതായി ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ ഭാര്യയുടെ സഹോദരിയും അമ്മയും പരസ്യമായി രംഗത്ത്. കഴിഞ്ഞ ഏഴ് വർഷമായി കൃഷ്ണകുമാർ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയാണെന്നും അവർ പറഞ്ഞു.

കൃഷ്ണകുമാറിന്റെ ഭാര്യയും നഗരസഭയിലേക്ക് മത്സരിക്കുന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ മിനി കൃഷ്ണകുമാറിന്റെ അമ്മ വിജയകുമാരിയും സഹോദരി സിനി സേതുമാധവനുമാണ് പത്രസമ്മേളനം നടത്തി ബി.ജെ.പി നേതാവിനെതിരെ രംഗത്തെത്തിയത്.

ഇത്രയും നാൾ പരസ്യമായി പറയാതെ പാർട്ടിയിൽ ഇക്കാര്യങ്ങൾ ഉന്നയിച്ചു. പക്ഷെ ഇത്രയും നാൾ ബിജെപിയും ഞങ്ങളെ പറ്റിച്ചു. പാർട്ടിയും കൈവിട്ടതോടെയാണ് ഇങ്ങനെ പരസ്യമായി പ്രതികരിക്കേണ്ടി വന്നത്.

കൃഷ്ണകുമാറില്‍ നിന്നും നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ച്‌ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനോട് പരാതി പറഞ്ഞുവെങ്കിലും കുടുംബപ്രശ്‌നങ്ങള്‍ പാര്‍ട്ടിയിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്തിനാണെന്ന് അദ്ദേഹം തിരിച്ചുചോദിക്കുകയാണ് ഉണ്ടായതെന്നും ഇരുവരും പറഞ്ഞു.

നാട്ടുകാരുടെ മുന്‍പില്‍ വച്ചുപോലും ബി.ജെ.പി നേതാവ് തങ്ങളെ ക്രൂരമായി ഉപദ്രവിച്ചുവെന്നും അമ്മയുടെ പേരിലുണ്ടായിരുന്ന 15 ലക്ഷം രൂപ തട്ടിയെടുത്തുവെന്നും വിജയകുമാരിയും സിനിയും പറഞ്ഞു.

സ്വന്തം വീട്ടില്‍ നിന്നുതന്നെ അഴിമതിക്ക് തുടക്കമിട്ടയാളാണ് കൃഷ്ണകുമാറെന്നും സ്വന്തം കുടുംബത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്ക് എങ്ങനെയാണ് നാടിനെ സംരക്ഷിക്കാന്‍ കഴിയുകയെന്നും വിജയകുമാരി ചോദിച്ചു.

മകള്‍ മത്സരിക്കുന്ന പതിനെട്ടാം വാര്‍ഡ് കൊപ്പത്തില്‍ മകൾക്കെതിരെ പ്രവർത്തിച്ചു കൊണ്ട് കൃഷ്ണകുമാറിന്റെ യഥാര്‍ത്ഥ മുഖം തുറന്നുകാട്ടുമെന്നും അദ്ദേഹം ചെയ്ത അഴിമതിയും അക്രമവും പരസ്യമാക്കുമെന്നും വിജയകുമാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!