കൊല്ലം സിപിഐഎം ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തൻ്റെ സാമ്പത്തിക തിരിമറി. വിഷയം ഗൗരവമുള്ളതെന്ന് സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റിൻ്റെ വിലയിരുത്തൽ. പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻ്റിനെ മാറ്റി.കണക്കുകളിൽ വിശദമായ പരിശോധന നടത്താനും തീരുമാനം. വ്യക്തികളിലേക്ക് സ്കൂളിലെ പണം പോകരുതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ കർശന നിർദേശം.
പാർട്ടി നിയന്ത്രണത്തിലുള്ള സ്കൂളുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കമ്മിറ്റിയംഗം പി ആർ വസന്തൻ നടത്തിയ സാമ്പത്തിക തിരിമറി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയേറ്റ് വിശദമായി ചർച്ച ചെയ്തു. ആരോപണം ഗൗരവമുള്ളതെന്ന് വിലയിരുത്തിയ സി പി ഐ എം ജില്ലാ സെക്രട്ടേറിയേറ്റ് സ്കൂൾ മാനേജ്മെൻ്റ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് ഏരിയ കമ്മിറ്റിയംഗം വി പി ജയപ്രകാശ് മേനോനെ മാറ്റി പകരം ജില്ലാ കമ്മിറ്റി അംഗം സി. കെ ബാലചന്ദ്രന് പകരം ചുമതല നൽകി.ലേബർ കോൺട്രാക്ട് സൊസിറ്റിയുടെയും സ്കൂളിൻ്റെ മാനേജ്മെൻ്റ് കമ്മിറ്റിയുടെ പ്രസിഡൻ്റും ഒരാൾ ആയത് തെറ്റായി പോയെന്നും ജില്ലാ സെക്രട്ടിയേറ്റ് വിലയിരുത്തി.കണക്കുകളിൽ വിശദമായ പരിശോധന നടത്താനും വ്യക്തികളിലേക്ക് സ്കൂളിലെ പണം പോകരുതെന്നും നേതാക്കൾക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കർശന നിർദേശം നൽകി.