സിപിഎമ്മിന്റെ സമുന്നതനായ നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തിന് ഇന്ന്, 2023 ഒക്ടോബർ 1ന്, ഒരു വർഷം പൂർത്തിയാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവും ആയിരുന്ന കോടിയേരിയുടെ ഓർമകൾക്കു മുന്നിൽ ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പാർട്ടി ഇന്നു ‘കോടിയേരി ദിനമായി’ ആചരിക്കുകയാണ്. സിപിഎമ്മിന്റെയും എൽഡിഎഫിന്റെയും പ്രസാദാത്മകമായ ആ മുഖം മാഞ്ഞു പോയത് ഉൾക്കൊള്ളാനാകാത്ത ധാരാളം പേരുണ്ട്. ജീവിത സഖി വിനോദിനി ബാലകൃഷ്ണൻ ആ പട്ടികയിലെ ആദ്യത്തെ പേരുകാരിയാണ്. 43 വർഷം നീണ്ട ഒരുമിച്ചുള്ള ആ ജീവിതം വലിയ ആത്മബന്ധത്തിന്റേതായിരുന്നു. കോടിയേരിക്ക് പ്രാണനായിരുന്നു വിനോദിനി. അശനിപാതം പോലെ വന്ന അർബുദബാധയെ കോടിയേരി സധൈര്യം നേരിട്ടത് വിനോദിനിയുടെ സ്നേഹപരിചരണങ്ങളുടെ കൂടി പിന്തുണയോടെയാണ്. രോഗം മാത്രമല്ല ഇരുവരെയും തളർത്തിയത്. മക്കളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒന്നിനു പിറകേ ഒന്നായി വന്നു. അപവാദച്ചുഴിയിൽ പെട്ടിട്ടും പിടിച്ചു നിൽക്കുകയും ഒറ്റക്കെട്ടായി കുടുംബം തുടരുകയും ചെയ്യുന്നില്ലേ എന്ന് വിനോദി ബാലകൃഷ്ണൻ ഈ അഭിമുഖത്തിൽ ചോദിക്കുന്നു. തനിക്കും കോടിയേരിക്കും ഇടയിലെ സ്നേഹക്കൊട്ടാരത്തെക്കുറിച്ചു വൈകാരികമായി വിവരിക്കുന്നു. ഉയർന്ന വിമർശനങ്ങൾക്ക് ഇതാദ്യമായി മറുപടി നൽകുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം
പ്രിയപ്പെട്ടവരെ , അച്ഛന്റെ മരണശേഷം ഞാനും എന്റെ സഹോദരനും അച്ഛന്റെ ഭൗതിക ശരീരം തിരുവനന്തപുരത്ത് കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നും , അതിനു പാർട്ടി സമ്മതിച്ചില്ല എന്ന് എന്റെ അമ്മ പറഞ്ഞു എന്ന പ്രചാരണം തികച്ചും വാസ്തവ വിരുദ്ധവും , സത്യത്തിനു നിരക്കാത്തതുമാണ് . മരണശേവും കോടിയേരിക്ക് എതിരെ നടത്തുന്ന ഈ അപവാദ പ്രചാരണങ്ങളെ ജനങ്ങൾ തള്ളി കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു . അമ്മ പറഞ്ഞ വാക്കുകളെ ദുർ വ്യഖ്യാനം നടത്തി അത് പാർട്ടിക്കെതിരെ ഉപയോഗിക്കുവാനാണ് വലതുപക്ഷ രാഷ്ട്രീയം ശ്രമിക്കുന്നത് . ഇതിനെ സംബന്ധിച്ചു വളരെ കൃത്യമായി ഞാൻ റിപ്പോർട്ടർ ചാനലിലും , മനോരമ ചാനലിലും നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയതാണ് ..
അച്ഛൻ പോയതിന് ശേഷമുള്ള അമ്മയുടെ മാനസിക അവസ്ഥ പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമാണ് , ഇങ്ങനെ ഉള്ള അപവാദ വ്യഖ്യാനങ്ങളുമായി വന്ന് വീണ്ടും അമ്മയെ മനോനില തകർക്കരുത് എന്ന് എല്ലാവരോടും വിനീതമായ അപേക്ഷ .
പാർട്ടി നേതാവായിരുന്ന കോടിയേരിയെ ഏതെല്ലാം തരത്തിലാണ് ഇവർ വേട്ടയാടിയത് എന്ന് എല്ലാവരും കണ്ടതാണ് . അങ്ങനെ ഉള്ളവർ എല്ലാം തന്നെ ഇപ്പോൾ കോടിയേരിക്ക് വേണ്ടി എന്ന് പറഞ്ഞു നടത്തുന്ന ഈ പ്രചാരങ്ങൾ സി പി എം നെ യും സി പി എം നേതൃത്വത്തെയും ബോധപൂർവ്വം പൊതുജനത്തിനു മുൻപിൽ മോശമായി ചിത്രീകരിക്കാനാണ്, ഇതിനെ അർഹിക്കുന്ന അവജ്ജയോടെ തള്ളിക്കളയണമെന്നും കുടുംബത്തിന്റെ ഭാഗമായി അഭ്യർത്ഥിക്കുന്നു .