Kodiieri എപ്പോഴും ചിരിച്ചുകൊണ്ട് മാത്രം വർത്തമാനം പറയുന്ന വേറിട്ട ശൈലി ആയിരുന്നു കോടിയേരിയുടേത് അത് തന്നെയായിരുന്നു എതിരാളികൾക്ക് പോലും ആ നേതാവിന്റെ വിയോഗം കേട്ട് കണ്ണുകൾ ഈറനണിഞ്ഞതും. പാർട്ടി ക്കുള്ളിൽ കണിശക്കാരനായ ശക്തമായ നേതാവ് തന്നെയായിരുന്നു കോടിയേരി.
തലശേരിയില്‍ നിന്നും വളര്‍ന്നുവന്ന എസ്എഫ്ഐയുടെ ഉശിരന്‍ വിദ്യാര്‍ഥി പ്രവര്‍ത്തകനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്‍റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16നാണ് അദ്ദേഹം ജനിച്ചത്.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായ യുവ നേതാക്കളിലൊരാളായിരുന്നു കോടിയേരി. സിപി എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980-82ല്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990- 95ല്‍ സിപി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി.
1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17–ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19–ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.
അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു.
1992 മുതൽ, കോടിയേരി 2019ല്‍ സ്ഥാനം ഒഴിയുന്നതുവരെ 28 വർഷം സംസ്ഥാന സെക്രട്ടറി പദവിയിൽ ഇരുന്നതു കണ്ണൂരുകാരായിരുന്നു. ആ പാരമ്പര്യമാണ് 2020ല്‍ കോടിയേരി വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തിയപ്പോഴും 2022 ല്‍ മൂന്നാം വട്ടം സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും കണ്ണൂരിലെ പാർട്ടിക്കു തിരിച്ചു കിട്ടിയത്. വി.എസ്.അച്യുതാനന്ദൻ സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിഞ്ഞതോടെയാണ് 1992ൽ ഇ.കെ.നായനാർ ആ പദവിയിൽ എത്തുന്നത്. തുടർന്നു കണ്ണൂരുകാരായ ചടയൻ ഗോവിന്ദനും പിണറായി വിജയനും ആ പദവിയിൽ ഇരുന്നു. പിണറായി മാറിയപ്പോഴായിരുന്നു കോടിയേരിയുടെ ഊഴം.
കണ്ണൂരിന്റെ രാഷ്ടീയക്കളരിയിലാണു കോടിയേരി പിച്ചവച്ചു തുടങ്ങിയത്. സ്കൂൾ പഠനകാലത്തു തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്നു. ഒണിയൻ ഗവൺമെന്റ് ഹൈസ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥി ആയിരിക്കുമ്പോഴാണു കോടിയേരി കെഎസ്എഫിന്റെ യൂണിറ്റ് സ്കൂളിൽ ആരംഭിക്കുന്നതും അതിന്റെ സെക്രട്ടറിയാകുന്നതും. 1970ൽ ഈങ്ങയിൽപീടിക ബ്രാഞ്ച് സെക്രട്ടറിയായി. പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ മാഹി മഹാത്മാഗാന്ധി ഗവൺമെന്റ് കോളജിൽ യൂണിയൻ ചെയർമാനായി. പിന്നീട് കെഎസ്എഫിന്റെ നേതൃനിരയിലേക്ക് ഉയർന്നു. 1973ൽ അദ്ദേഹം കോടിയേരി ലോക്കൽ സെക്രട്ടറിയായി. അതേ വർഷം തന്നെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. 1979 വരെ ആ പദവിയിൽ തുടർന്നു. അടിയന്തരാവസ്ഥ കാലത്ത് 16 മാസം മിസ തടവുകാരനായി ജയിലിൽ കഴിഞ്ഞു. എസ്എഫ്ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
തലശേരി മണ്ഡലത്തിൽ നിന്നു കോടിയേരി അഞ്ചുതവണ എംഎൽഎയായി. ആദ്യമൽസരം ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരിക്കേ, 1982ൽ. ആർഎസ്‌പി (എസ്)യിലെ കെ.സി.നന്ദനനെ 17,100 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 1987ൽ കോൺഗ്രസിലെ കെ.സുധാകരനെ 5368 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 2001ലാണ് പിന്നീട് കോടിയേരി ബാലകൃഷ്‌ണൻ മൽസരിച്ചത്. അന്ന് കോൺഗ്രസിലെ സജീവ് മാറോളിയെ 7043 വോട്ടിനാണ് കോടിയേരി തോൽപ്പിച്ചത്. കോടിയേരി മൂന്നു വർഷം നിയമസഭയുടെ പബ്ലിക് അക്കൗണ്ടന്റ് കമ്മിറ്റി ചെയർമാനായിരുന്നു. ലൈബ്രറി ഹൗസ് കമ്മിറ്റികളിലും ജലസേചന, വൈദ്യുതി സബ്‌ജക്‌ട് കമ്മിറ്റിയിലും അംഗമായി. പ്രതിപക്ഷ ഉപനേതാവായിരിക്കേ സഭയ്‌ക്ക് അകത്തും പുറത്തും പ്രക്ഷോഭം നടത്തിയ കോടിയേരി, 2006ൽ കോൺഗ്രസിന്റെ ഗ്ലാമർതാരം രാജ്‌മോഹൻ ഉണ്ണിത്താനെ പതിനായിരത്തിൽപരം വോട്ടുകൾക്ക് അടിയറവു പറയിച്ചാണ് നിയമസഭയിലെത്തിയതും ആഭ്യന്തര മന്ത്രിയായതും. 2011ൽ കോൺഗ്രസിന്റെ റിജിൽ മാക്കുറ്റിയായിരുന്നു എതിരാളി. 26,509 വോട്ടുകൾക്കായിരുന്നു വിജയം.
1980 മുതൽ 1982 വരെ ഡിവൈഎഫ്ഐയുടെ കണ്ണൂർ ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു. 1988ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 1990 മുതൽ 1995 വരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്നു. 1995ൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ എത്തി. 2002ൽ കേന്ദ്ര കമ്മിറ്റിയിലും 2008ൽ കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സിപിഎമ്മിന്റെ പരമോന്നത സമിതിയായ പൊളിറ്റ്ബ്യൂറോയിലും എത്തി. 2015ൽ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനത്തിലാണു കോടിയേരി ബാലകൃഷ്ണൻ ആദ്യമായി സിപിഎം സംസ്ഥാന സെക്രട്ടറിയാവുന്നത്. 2018ല്‍ തൃശൂര്‍ സമ്മേളനത്തിലും 2022ല്‍ എറണാകുളം സമ്മളനത്തിലും ആ സ്ഥാനത്തു തുടർന്നു. തലശ്ശേരിയെ നിയമസഭയിൽ പ്രതിനിധീകരിച്ച കോടിയേരി വി.എസ്.മന്ത്രിസഭയിൽ ആഭ്യന്തര ടൂറിസം വകുപ്പുകൾ കൈകാര്യം ചെയ്തു.
ഇ കെ നായനാര്‍ക്കു ശേഷം നിറചിരിയുള്ള കണ്ണൂരിലെ നേതാക്കളിലൊരാളായാണ് കോടിയേരിയെ പാര്‍ട്ടിക്കുള്ളിലും പുറത്തും വിശേഷിപ്പിക്കാറുള്ളത്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസ് കാലത്താണ് കണ്ണൂരില്‍ കൂടുതലായി കോടിയേരി കണ്ണൂരില്‍ തങ്ങിയത്. അന്നേ ശാരീരിക അവശതകള്‍ അദ്ദേഹത്തെ അലട്ടിയിരുന്നുവെങ്കിലും ഊര്‍ജ്ജ്വസലമായി കോടിയേരി സമ്മേളനത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.