Wednesday, December 18
BREAKING NEWS


തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ്

By sanjaynambiar

തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് കോവിഡ് പരിശോധന കർശനമാക്കുന്നു. എറണാകുളം അടക്കം ചില ജില്ലകളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഈ നീക്കം.

തെരഞ്ഞെടുപ്പ് ജോലിയുണ്ടായിരുന്നവരിൽ ചിലർക്ക് രോഗലക്ഷണങ്ങളുണ്ടായതോടെ നടത്തിയ പിസിആർ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ജീവനക്കാരെയെല്ലാം പരിശോധനക്ക് വിധേയമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയത്.

ഇനിയുള്ള ദിവസങ്ങളിൽ രോഗ ബാധിതരുടെ എണ്ണം കൂടിയാലത് തെരഞ്ഞെടുപ്പ് കാലത്തെ കരുതലിൽ വന്ന വീഴ്ചയായി തന്നെ കണക്കാക്കേണ്ടിവരും. ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം മരണ നിരക്ക് കുറച്ച് നിർത്താനാണ് കൂടുതൽ ശ്രദ്ധ നൽകുക.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!